25 May Saturday

തൊഴിൽ സ്ഥലത്തെ പരിശോധന, കുവൈറ്റിൽ നൂറിലധികം അനധികൃത തൊഴിലാളികൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 13, 2019

കുവൈറ്റ് സിറ്റി> തൊഴിൽ നിയമം ലംഘിച്ചതിന് പുതിയ  നിർമ്മാണം നടക്കുന്ന ശദാദിയ  യൂനിസ്‌വേഴ്സിറ്റിയുടെ വർക്ക് സൈറ്റിൽ നൂറ്റി എൺപത്തി ഒന്ന് തൊഴിലാളികളെ പിടികൂടിയതായി പബ്ലിക് അതോറിറ്റി ഡയറക്ടർ ജനറൽ അഹമ്മദ് അൽ മൂസ പറഞ്ഞു.

പിടിക്കപ്പെട്ടവരിൽ നൂറ്റി പതിനേഴ് പേർ ഗാർഹിക വിസയായ ഇരുപതാം നമ്പർ വിസയിലുള്ളവരാണ്. പതിനഞ്ച് പേർ  ആടിനെ മേയ്ക്കുന്ന ജോലിക്ക് അനുമതിയുള്ള വിസയിലുള്ളവരും നാല്പത്തി ഒൻപതു പേർ സ്വകാര്യ കമ്പനി വിസയായ പതിനെട്ടാം നമ്പർ വിസയിലുള്ളവരുമാണ്.

പിടികൂടിയവരെ മറ്റു നടപടിക്രമങ്ങൾക്ക് വേണ്ടി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുമെന്നും ഇവരുടെ സ്പോൺസർമാർക്കെതിരെ നടപടികൾ ഉണ്ടാകുമെന്നും ഫയലുകൾ മരവിപ്പിക്കുമെന്നും അഹമ്മദ് അൽ മൂസ വ്യക്തമാക്കി. നിയമപരമായി അനുവദിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളിലും സ്വന്തം സ്പോണ്സര്ക്ക് കീഴിലും മാത്രമേ ജോലി ചെയ്യാവൂ എന്നും അദ്ദേഹം തൊഴിലാളികളെ ഓർമ്മിപ്പിച്ചു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top