26 April Friday

ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപകന്‍ കുവൈറ്റില്‍ ഹൃദയാഘാതംമൂലം മരണപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday Feb 13, 2019

കുവൈറ്റ്‌ സിറ്റി > ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍ അധ്യാപകന്‍ കെ ജി റോബിന്‍സണ്‍ (51) ഹൃദയാഘാതംമൂലം മരണപ്പെട്ടു. ഇന്ന് രാവിലെ സ്‌കൂളില്‍ പതിവ് പോലെ എത്തിയ റോബിന്‍സനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. മൂന്നു മക്കളുണ്ട്. ഭാര്യ അടുത്തിടെയാണ് കുവൈറ്റില്‍ എത്തിയത്.

ഹൈദരാബാദ് സ്വദേശിയാണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ നടന്നു വരുന്നു. റോബിന്‍സന്‍റെ നിര്യാണത്തില്‍ സ്‌കൂള്‍ അധികൃതര്‍ അനുശോചനം രേഖപ്പെടുത്തി.


പ്രധാന വാർത്തകൾ
 Top