24 January Friday

പൗരത്വ നിയമത്തിനെതിരെ നവോദയ കേന്ദ്രവനിതാവേദിയുടെ പ്രതിഷേധസദസ്സ്

വെബ് ഡെസ്‌ക്‌Updated: Monday Jan 13, 2020

ദമ്മാം > പൗരത്വഭേദഗതിനിയമത്തിനെതിരെ നവോദയ കേന്ദ്രവനിതാവേദിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. പ്രവാസലോകത്തെ സ്ത്രീകളുടെ ശക്തി പ്രകടനമായി പ്രതിഷേധ പരിപാടി മാറി. രാജ്യത്ത് നടക്കുന്ന പ്രതിഷേധ സമരങ്ങളില്‍ സ്ത്രീകള്‍ സജീവ പങ്കാളികള്‍ ആവുന്നതും നേതൃസ്ഥാനത്തേക്ക് ഉയര്‍ന്നു വരുന്നതും ഭാവി ഇന്ത്യയെ കുറിച്ച് പ്രതീക്ഷ നല്‍കുന്നുണ്ടെന്ന് വിഷയം അവതരിപ്പിച്ചു കൊണ്ട് ഷാഹിദ ഷാനവാസ് പറഞ്ഞു. കേന്ദ്രബാലവേദി കണ്‍വീനര്‍ രശ്മി ചന്ദ്രന്‍ അധ്യക്ഷയായിരുന്നു. 

അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് ഓപറേഷന്‍ മാനേജര്‍ നജ്മുന്നീസ, റുഖിയ റഹ്മാന്‍(കെഎംസിസി), മിനി ഷാജി (നവയുഗം), നജല ഹാരിസ്(കസവ്), നവോദയയുടെ വിവിധ കുടുംബവേദി നേതാക്കളായ മീന കൃഷ്ണന്‍ (ഹസ്സ), സുജ ജയന്‍ (റഹീമ), റസീന സലീം (ദല്ല), സഫീന താജ് (ജുബൈല്‍), റിഹാന ബഷീര്‍ (കോബാര്‍) എന്നിവരെ കൂടാതെ ജാമിയമില്ലിയ പൂര്‍വ വിദ്യാര്‍ഥി മുനീബ റിസവി, ഡല്‍ഹിയില്‍ പഠിച്ച ഐമന്‍ റിസവി എന്നിവരും സംസാരിച്ചു.

നവോദയ കേന്ദ്രകുടുംബവേദി സാമൂഹ്യക്ഷേമ വിഭാഗം ചെയര്‍ പേര്‍സണ്‍ സുരയ്യ ഹമീദ് ചൊല്ലി കൊടുത്ത പ്രതിജ്ഞ പങ്കെടുത്തവര്‍  പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി ഏറ്റുചൊല്ലി. കേന്ദ്രകുടുംബവേദി ജോ. സിക്രട്ടറി അനുരാജേഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍. സ്മിത നരസിംഹന്‍ നന്ദി പറഞ്ഞു.
 


പ്രധാന വാർത്തകൾ
 Top