26 February Wednesday

അബുദാബി മലയാളി സമാജത്തില്‍ നാടക മത്സരങ്ങള്‍ക്ക് തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Monday Jan 13, 2020

അബുദാബി > അബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന 23 മത് നാടക മത്സരങ്ങള്‍ക്ക് വര്‍ണാഭമായ തുടക്കം. നാടക മത്സരത്തിന്റെ ആദ്യ ദിവസമായ വ്യഴാഴ്ച സമാജം പ്രസിഡന്റ് ഷിബു വര്‍ഗീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം എവര്‍സേഫ് ഫയര്‍ & സേഫ്റ്റി എം.ഡി സജീവന്‍ ഉദ്ഘാടനം ചെയ്തു. സമാജം ജനറല്‍ സെക്രട്ടറി ജയരാജ് സ്വാഗതം ചെയ്തു സംസാരിച്ചു.

തുടര്‍ന്ന് ആദ്യ മത്സര നാടകം ദുബായ് ഭവയാമി തീയറ്റര്‍ അവതരിപ്പിച്ച 'പകല്‍ ചൂട്ട്' എന്ന നാടകം വേദിയില്‍ അരങ്ങേറി. സമകാലീന ലോകത്തില്‍ സ്ത്രീകള്‍ നേരിടുന്ന പീഢനങ്ങള്‍ വളരെ മനോഹരമായി പ്രവാസ ജീവിതം നയിക്കുന്ന ഒരു കൂട്ടം സ്ത്രീകള്‍ മുന്നില്‍ നിന്നു നയിച്ച നാടകം പ്രേക്ഷകര്‍ക്ക് ഒരു വ്യത്യസ്ത അനുഭവം ആയിരുന്നു. നാടക മത്സരത്തിന്റെ രണ്ടാം ദിവസം ആയ ശനിയാഴ്ച രാത്രി 8 മണിക്ക് ISC  അജ്മാന്‍ നയിക്കുന്ന 'ചേരള ചരിതം' എന്ന നാടകം വേദിയില്‍ അരങ്ങേറും. സമാജം വൈസ് പ്രസിഡന്റ് സലിം ചിറക്കല്‍ ട്രഷറര്‍ അബ്ദുള്‍ ഖാദര്‍ തിരുവത്ര ആര്‍ട്സ് സെക്രട്ടറി രേഖിന്‍ സോമന്‍ നാടക മത്സ രാര്‍ത്ഥികളെ സ്വാഗതം ചെയ്തു സംസാരിച്ചു അസിസ്റ്റന്റ് സെക്രട്ടറി ഷാജികുമാര്‍ നന്ദി പറഞ്ഞു. സമാജം മുന്‍പ്രസിഡന്റ്മാര്‍ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 


പ്രധാന വാർത്തകൾ
 Top