13 December Friday

സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവക ആദ്യഫലപ്പെരുന്നാൾ ആഘോഷിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2019


കുവൈറ്റ്‌ >  ഒരുമയുടെ സൗന്ദര്യമാണ്‌ ആദ്യഫലപ്പെരുന്നാളെന്ന്‌ മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ്‌ മെത്രാപ്പോലിത്താ പറഞ്ഞു. സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ആദ്യഫലപ്പെരുന്നാളിനോടനുബന്ധിച്ച്‌ നടന്ന പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തികൊണ്ട്‌ സംസാരിക്കുക യായിരുന്നു അദ്ദേഹം.

ജലീബ്‌ ഇന്ത്യൻ സെന്റ്രൽ സ്ക്കൂൾ അങ്കണത്തിൽ വെച്ചു നടന്ന പെരുന്നാൾ ആഘോഷപരിപാടികൾ കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ കെ. ജീവാസാഗർ ഉത്ഘാടനം ചെയ്‌തു.

മഹാഇടവക വികാരി ഫാ. ജേക്കബ്‌ തോമസ്‌ സ്വാഗതവും, ജനറൽ കൺവീനർ ഷൈജു കുര്യൻ നന്ദിയും പറഞ്ഞു. . നാഷണൽ ഇവഞ്ചലിക്കൽ ചർച്ച്‌ കുവൈറ്റ്‌ സെക്രട്ടറി റോയ്‌ യോഹന്നാൻ, സെന്റ്‌ ബേസിൽ ഇടവക വികാരി ഫാ. മാത്യൂ എം. മാത്യൂ, മഹാഇടവക നിയുക്ത വികാരി ഫാ. ജിജു ജോർജ്ജ്‌ എന്നിവർ സംസാരിച്ചു.  അഹമ്മദി സെന്റ്‌ തോമസ്‌ പഴയപള്ളി വികാരി ഫാ. അനിൽ വർഗ്ഗീസ്‌, സെന്റ്‌ സ്റ്റീഫൻസ്‌ ഇടവക വികാരി ഫാ. ജോൺ ജേക്കബ്‌, കുവൈറ്റിൽ ഹൃസ്വസന്ദർശനത്തിനെത്തിയ ഫാ. ജോൺ തോമസ്‌, മഹാഇടവക ട്രഷറാർ മോണിഷ്‌ പി. ജോർജ്ജ്‌, സെക്രട്ടറി ജിജി ജോൺ, ഭദ്രാസന മിഷൻ കോർഡിനേറ്റർ ഷാജി എബ്രഹാം, ഭദ്രാസന കൗൺസിൽ അംഗം അനിൽ ജോർജ്ജ് എന്നി്വർ പങ്കെടുത്തു.



ആദ്യഫലപ്പെരുന്നാളിനോടനുബന്ധിച്ച്‌ പ്രസിദ്ധീകരിച്ച സ്മരണിക സുവനീർ  മാർ ഗ്രീഗോറിയോസ്‌ മെത്രാപ്പോലിത്താ പ്രകാശനം ചെയ്തു. ഇടവകയുടെ നവീകരിച്ച വെബ്സൈറ്റിന്റെ പ്രകാശനവും നിർവ്വഹിച്ചു.

മഹാഇടവകയിലെ സണ്ടേ സ്ക്കൂൾ കുട്ടികളും, പ്രാർത്ഥനായോഗങ്ങളും, ആത്മീയ പ്രസ്ഥാനങ്ങളും അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ, കുട്ടികൾ നേതൃത്വം നൽകിയ റോക്കിങ്ങ്‌ ജൂനിയേഴ്സ്‌ മ്യൂസിക്കൽ ഫ്യൂഷൻ, പ്രശസ്ത പിന്നണിഗായിക മഞ്ജരി, സിനോവ്‌ രാജ്‌, അഭിജിത്‌ എന്നിവർ നേതൃത്വം നൽകിയ സംഗീത വിരുന്ന്‌, ദേശീയ മാധ്യമങ്ങളിലൂടെ പ്രശസ്തനായ റോബോ ഗണേഷ്‌ അവതരിപ്പിച്ച റോബോട്ടിക്ക്‌ ഷോ, തനതുരുചിഭേദങ്ങൾ എന്നിവ ആദ്യഫലപ്പെരുന്നാളിനെ വലിയ ആEഘോഷമാക്കിമാറ്റി

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top