13 November Wednesday

സമ്പദ്ഘടനയിലെ അപകടങ്ങളെ തിരിച്ചറിയണം: സാമ്പത്തിക സെമിനാര്‍

വെബ് ഡെസ്‌ക്‌Updated: Saturday Oct 12, 2019

കുവൈത്ത് > ആധുനിക സമ്പദ്ഘടനയില്‍ പതിയിരിക്കുന്ന അപകടങ്ങളെ പ്രവാസി സമൂഹം തിരിച്ചറിയണമെന്ന് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ച സാമ്പത്തിക സെമിനാര്‍ വ്യക്തമാക്കി. നിലവില്‍ ഇന്ത്യന്‍ സമൂഹത്തില്‍ പ്രകടമായി വരുന്ന സാമ്പത്തിക മാന്ദ്യത്തെ കരുതലോടെ ഉള്‍കൊണ്ട് നടപടികളെടുക്കേണ്ടതുണ്ടെങ്കിലും സാഹചര്യത്തെ മുതലെടുക്കുന്ന ചൂഷണ വിഭാഗത്തെ നാം തിരിച്ചറിയേണ്ടതുണ്ടെന്ന് സെമിനാര്‍ ആവശ്യപ്പെട്ടു. ധാര്‍മ്മികത കാത്തുവെക്കുക എന്ന പ്രമേയത്തില്‍ നടന്നു വരുന്ന ദ്വൈമാസ ക്യാംപയിന്റെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

എം.എസ്.എം സംസ്ഥാന ഉപാധ്യക്ഷന്‍ റിഹാസ് പുലാമന്തോള്‍ മുഖ്യ പ്രഭാഷണം നടത്തി. സെമിനാറില്‍ സാമ്പത്തിക മാന്ദ്യവും പ്രവാസികളും എന്ന വിഷയത്തില്‍ സിബി അവിരപ്പാട്ട് സംസാരിച്ചു. ഐ.ഐ.സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി സലഫി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സിദ്ധീഖ് മദനി, എന്‍ജി. അന്‍വര്‍ സാദത്ത്, അയ്യൂബ് ഖാന്‍, മനാഫ് മാത്തോട്ടം എന്നിവര്‍ സംസാരിച്ചു.

 


പ്രധാന വാർത്തകൾ
 Top