22 July Monday

എന്‍എസ്എസ് കുവൈറ്റ് വനിതാ സമാജത്തിന് പുതിയ നേതൃത്വം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 11, 2019

കുവൈറ്റ്> കുവൈറ്റ് സിറ്റി - നായർ സർവീസ് സൊസൈറ്റി കുവൈറ്റ് 2019 - 2020 വർഷത്തേയ്ക്ക്കുള്ള വനിതാസമാജം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡോ. മഞ്ജുഷ രാജേഷിനെ കൺവീനറായും സുനിതാ ഹരികൃഷ്ണനെ ജോയിന്‍റ് കണ്‍വീനറായും അബ്ബാസിയയിൽ നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ  തിരഞ്ഞെടുത്തു.

വിവിധ ഏരിയ കോര്‍ഡിനേറ്റര്‍മാരായി, അഞ്ജു  അനിൽകുമാർ (അബ്ബാസിയ), മഞ്ജു മധു (ഷര്‍ഖ്), ധന്യ അനിൽ (ഫർവാനിയ), തേജസ്വി (സാൽമിയ), മഞ്ജുഷ രാജേഷ് (റിഗ്ഗയ്), ചന്ദ്രലേഖ (മംഗഫ്), സുനിത ഹരികൃഷ്ണൻ (അബുഹലീഫ), ശാന്തി അനിൽകുമാർ (ഫഹാഹീൽ) എന്നിവരെയും തെരഞ്ഞെടുത്തു. പ്രസിഡന്‍റ പ്രസാദ് പത്മനാഭന്‍ പുതിയ ഭാരവാഹികളെ അഭിനന്ദിച്ച് സംസാരിച്ചു.  ബൈജു പിള്ള, പ്രതാപചന്ദ്രൻ, ഗുണപ്രസാദ്‌, ജയകുമാർ എന്നിവർ തിരഞ്ഞെടുപ്പിനു നേതൃത്വം നൽകി.


പ്രധാന വാർത്തകൾ
 Top