25 August Sunday

കുവൈറ്റിൽ ചൂട് കനക്കുന്നു, സർക്കാർ ഓഫീസുകളുടെ പ്രവർത്തന സമയം വൈകീട്ടാക്കണമെന്നു ആവശ്യം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 11, 2019

കുവൈത്ത് സിറ്റി> രാജ്യത്ത് അനുഭവപ്പെടുന്ന കനത്ത ചൂട് കണക്കിലെടുത്ത്  സർക്കാർ ഓഫീസുകളുടെ പ്രവർത്തി  സമയം വൈകീട്ടാക്കണമെന്നു ആവശ്യമുയരുന്നു. പാർലമെന്റ് അംഗം ഫൈസൽ അൽ-കന്ദരിയാണ് ഈ ആവശ്യമുയർത്തി പാർലമെന്ററിന് മുമ്പാകെ പ്രത്യേക ബില്ലുമായി രംഗത് വന്നിരിക്കുന്നത്. അന്തരീക്ഷ താപനില ഇപ്പോൾ തന്നെ അൻപത് ഡിഗ്രി കടന്നിരിക്കുന്നു. ഇത് വർദ്ധിച്ച് അറുപത് ഡിഗ്രി സെൽഷ്യസിന് മുകളിൽ വരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നത്. വൈകുന്നേരം അഞ്ചു മണിമുതൽ രാത്രി പത്ത് മണിവരെയുള്ള സമയത്തേക്ക് സർക്കാർ ഓഫീസുകളുടെ സമയമക്രമം പുനഃക്രമീകരിക്കണമെന്നാണ് നിർദ്ദേശിക്കപ്പെട്ട ബില്ലിൽ ഫൈസൽ അൽ-കന്ദരി ആവശ്യപ്പെടുന്നത്. ചൂട് ക്രമാതീതമായി വർദ്ധിക്കുന്നതിനാൽ വൈദ്യുതി വിതരണം മുടങ്ങുന്നതിലും ഇത് സർക്കാർ സേവനങ്ങളെ താറുമാറാക്കുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.

സമയമാറ്റം പൊതുവായി ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനും സർക്കാർ സേവനങ്ങൾ സുഗമമായി നടത്താനും സഹായിക്കുമെന്നും ഫൈസൽ അൽ-കന്ദരി പറഞ്ഞു. എല്ലാവർഷവും ജൂൺ ഒന്നുമുതൽ ആഗസ്ത് 31 വരെ ഈ സമയക്രമം തുടരണമെന്നും പാർലമെന്റ് അംഗം ഫൈസൽ അൽ-കന്ദരി അവതരിപ്പിച്ച ബില്ലിൽ പറയുന്നുണ്ട്.

കുവൈത്തിൽ വരും ദിവസങ്ങളിൽ ചൂടിന് കാഠിന്യമേറുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഈസ റമദാൻ ഉൾപ്പെടെയുള്ളവർ  മുന്നറിയിപ്പും നൽകിയിട്ടുണ്ട്. രാജ്യത്തെ വൈദ്യുതി ഉപയോഗം 13,800 മെഗാവാട്ട് വരെ ആയിര ഉയര്ന്നാക്കാമെന്നും കരുതുന്നു.  കഴിഞ്ഞ ദിവസം ഒരു ഘട്ടത്തിൽ 13 , 500 മെഗാവാട്ട് വരെയായി വൈദ്യതി ഉപഭോഗം ഉയർന്നിരുന്നു .


 


പ്രധാന വാർത്തകൾ
 Top