19 October Saturday

എംബിഎം-വാഖ് പ്രീമിയർ ലീഗ് ഫുട്ബോളിന് പ്രൗഢമായ തുടക്കം

വെബ് ഡെസ്‌ക്‌Updated: Monday Feb 11, 2019

ദോഹ > ഒമ്പതാമത് എംബിഎം- വാഖ് പ്രീമിയർ ലീഗ് ഫുട്ബോളിന് ദോഹ സ്റ്റേഡിയത്തിൽ പ്രൗഢമായ തുടക്കം. ദോഹയിലെ മികച്ച എട്ട് ടീമുകൾ അണിനിരക്കുന്ന ടൂർണമെന്റിന്റെ ഉദ്‌ഘാടനം ഇന്ത്യൻ സ്പോർ‌ട്‌സ് അസോസിയേഷൻ പ്രസിഡന്റ് നിലാംഷു ഡേയ് നിർവഹിച്ചു. അടാസ്ട്ര മാനേജിങ് ഡയറക്‌ടർ അൻവർ കിക്കോഫ് നടത്തിയ ഉദ്‌ഘടന ചടങ്ങിൽ ഇന്ത്യൻ സ്പോർ‌ട്‌സ് സെന്റർ ചെയർമാൻ എം എസ് ബുഖാരി , ഖത്തർ ഇന്ത്യൻ ഫുട്ബാൾ ഫോറം പ്രസിഡന്റ് മുഹമ്മദ് ഈസ, ഖിയ ഖത്തർ പ്രസിഡന്റ് ഇ പി അബ്‌ദുറഹ്‌മാൻ തുടങ്ങിയവർ പങ്കെടുത്തു.

ചടങ്ങിൽ ഇന്ത്യൻ സ്പോർ‌ട്‌സ് സെന്റർ മെമ്പറായി തെരെഞ്ഞെടുക്കപ്പെട്ട സിറ്റി എക്സ്ചേഞ്ച് സിഇ ഷറഫ് പി ഹമീദിനെയും പ്രവാസ ജീവിതം അവസാനിപ്പിച്ചു. നാട്ടിലേക്കു തിരിക്കുന്ന ദോഹയിലെ പ്രമുഖ ഫുട്ബാൾ താരം രമേശനെയും ആദരിച്ചു. ടൂർണമെന്റ് കൺവീനർ ടി പി അഷ്‌റഫ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വാഖ് പ്രസിഡന്റ് സുഹൈൽ കൊന്നക്കോട് അധ്യക്ഷത വഹിച്ചു. വാക് സെക്രട്ടറി ഷാജഹാൻ ടി കെ നന്ദി പറഞ്ഞു.


വ്യാഴാഴ്ച നടന്ന വാശിയേറിയ ആദ്യ മത്സരത്തിൽ ടീം ടൈം എഫ്‌സിയും മേറ്റ്സ് ഖത്തറും ഓരോ ഗോൾ വീതമടിച്ചു സമനിലയിൽ പിരിഞ്ഞു. മൗസിഫും ഫൈസലുമാണ് യഥാക്രമം ഗോളടിച്ചത്‌. രണ്ടാമത്തെ മത്സരത്തിൽ ഏകപക്ഷീയമായ ആറ് ഗോളുകൾക്ക് കിയ ഖത്തർ ജീനിയസ് ആർഇസി കാലിക്കറ്റിനെ  തോൽപ്പിച്ചു. കിയ ഖത്തറിന് വേണ്ടി ജാവാദ്, ശരീഫ്, ജുനൈസ്, സഫ്‌വാൻ, സൈനു തുടങ്ങിയവർ ഗോളുകൾ നേടി.

വെള്ളിയാ‌ഴ്‌ച നടന്ന ആദ്യ മത്സരത്തിൽ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് യുണൈറ്റഡ്  കേരള വാരിയേഴ്‌സ് എഫ് സിയെ തോൽപ്പിച്ചു . ടൂർണമെന്റിലെ ആദ്യ ഹാട്രിക്ക് കരസ്ഥമാക്കിയ ആഷിക്കിനൊപ്പം ഖലീലും അനുരാഘുമാണ്  മറ്റു ഗോളുകൾ നേടിയത്. വാരിയേഴ്‌സ് എഫ് സിക്കായി ബാസിലാണ് ഏക ഗോൾ നേടിയത്. രണ്ടാമത്തെ മത്സരത്തിൽ  കരുത്തരായ എഫ്‌സി കൊച്ചിൻ ഈഗിൾ എഫ്‌സിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപെടുത്തി. മത്സരം അവസാനിക്കാൻ മിനുട്ടുകൾ അവശേഷിക്കെ ആകാശ് നേടിയ ഗോളിലാണ് എഫ്‌സി കൊച്ചിൻ വിജയിച്ചത്. എഫ്‌സി കൊച്ചിന് വേണ്ടി റഹീമും ഈഗിൾ എഫ്‌സിക്കായി ശുഹൈബുമാണ് മറ്റു ഗോളുകൾ നേടിയത്. അടുത്ത വ്യാഴം വെള്ളി ദിവസങ്ങളിൽ രണ്ടാം റൗണ്ട് മത്സരങ്ങൾ ദോഹ സ്റ്റേഡിയത്തിൽ നടക്കും


പ്രധാന വാർത്തകൾ
 Top