20 February Wednesday

ജിദ്ദ നവോദയ കുടുംബവേദി 'തളിർ' കാർഷിക മത്സരം ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Feb 11, 2019

മത്സരാർത്ഥികൾക്കുള്ള വിത്തു വിതരണം നവോദയ ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര ആൻസി ബുഷൈറിനു നൽകുന്നു

ജിദ്ദ > പച്ചക്കറി കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന്  നാവോദയ കുടുംബവേദി ജിദ്ദയിലെ വനിതകൾക്കായി ആരംഭിച്ച കാർഷിക മത്സരത്തിന്റെ  ഉദ്ഘാടനം നവോദയ മുഖ്യ രക്ഷാധികാരി വി കെ റഊഫ് നിർവഹിച്ചു. വിഷ രഹിത പച്ചക്കറികളുടെ ഉത്പാതനം  വ്യാപിപ്പിച്  ഇന്ന് മനുഷ്യനെ കാർന്നു തിന്നുന്ന പല മാരക രോഗങ്ങളിൽ നിന്നും നമുക്ക് രക്ഷ നേടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഇത്തരം കൃഷികളെ പ്രോത്സാഹിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും പൊതു ജനങ്ങളുടെ സഹകരണത്തോടെ സംസ്ഥാന സർക്കാർ നടത്തുന്നുണ്ട്. പ്രവാസികളായ വീട്ടമ്മമ്മാരുടെയും കുട്ടികളുടെയും  ഒഴിവു സമയങ്ങൾ ഇത്തരം ആരോഗ്യകരമായ പ്രവർത്തനങ്ങളിൽ മുഴുകുന്നത് അവരുടെ മാനസികോല്ലാസത്തിനും കൂടി ഉപകരിക്കുമെന്നും വി കെ റഊഫ് അഭിപ്രായപ്പെട്ടു.

മത്സരാർത്ഥികൾക്കുള്ള വിത്തു വിതരണം നവോദയ ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര ആൻസി ബുഷൈറിനു നൽകി നിർവഹിച്ചു. നവോദയ പ്രെസിഡൻറ് ഷിബു തിരുവനന്തപുരം, ട്രെഷറർ സിഎം അബ്ദുൾറഹ്മാൻ വനിതാവേദി രക്ഷാധികാരി ജുമൈല അബു എന്നിവർ ആശംസകൾ അർപ്പിച്ചു. ജിദ്ദ കൃഷി ഗ്രൂപ്പ് സാരഥി അബ്ദുൽ സലാം കാളികാവ് കൃഷ് രീതികളെ കുറിച് വിശദമായ ക്ലാസ്സെടുത്തു. കൃഷി ഗ്രുപ്പിന്റെ മറ്റു സാരഥികളായ സൈഫുദ്ദിൻ, ജാഫർ, മുസ്തഫ പെരുവള്ളൂർ എന്നിവരും  പരിപാടിയിൽ പങ്കെടുത്തു.

വനിതാവേദി കൺവീനർ ഷഹീബ ബിലാലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കുടുംബവേദി കൺവീനർ മുസാഫർ പാണക്കാട് സ്വാഗതവും വനിതാവേദി  കേന്ദ്ര കമ്മിറ്റി അംഗം അനുപമ ബിജുരാജ് നന്ദിയും പറഞ്ഞു.
 


പ്രധാന വാർത്തകൾ
 Top