27 May Monday

കല കുവൈറ്റ് ഫിന്റാസ് യൂണിറ്റ് അംഗം സദാനന്ദൻ പിള്ള നിര്യാതനായി

വെബ് ഡെസ്‌ക്‌Updated: Monday Feb 11, 2019

കുവൈറ്റ് സിറ്റി> കേരള ആർട്‌ ലവേ‌‌ഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് ഫിന്റാസ് യൂണിറ്റ് അംഗവുമായ ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ കരക്കാട് മല്ലപ്പള്ളിയിൽവീട്ടിൽ സദാനന്ദൻ പിള്ള (62 വയസ്സ്) നിര്യാതനായി. ഭാര്യ: ഉഷാകുമാരി, മക്കൾ: സൂരജ്, ശ്രീലക്ഷ്‌മി.

കുവൈറ്റിലെ അറബി എനെർട്ടെക് കമ്പനി ജീവനക്കാരനായിരുന്നു. കുറച്ചു നാളായി അദാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ കമ്പനിയുടെ സഹകരണത്തോടെ കല കുവൈറ്റ് സാമൂഹ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.


പ്രധാന വാർത്തകൾ
 Top