23 January Wednesday

കല കുവൈറ്റ്‌ പ്രകാശ് കാരാട്ടിന് സ്വീകരണം നൽകി

വെബ് ഡെസ്‌ക്‌Updated: Friday Jan 11, 2019

കുവൈറ്റ് സിറ്റി> കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് 40-മത് വാർഷിക സമാപന സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിച്ചേർന്ന, സിപിഐ എം പോളിറ്റ് ബ്യുറോ അംഗം പ്രകാശ് കാരാട്ടിന് സ്വീകരണം നൽകി. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് കല കുവൈറ്റ് പ്രസിഡന്റ് ആർ നാഗനാഥൻ, ജനറൽ സെക്രട്ടറി സജി തോമസ് മാത്യു എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. കല കുവൈറ്റ് കേന്ദ്ര കമ്മിറ്റി അംഗങ്ങളും, കല കുവൈറ്റ് അംഗങ്ങളും അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിച്ചേർന്നിരുന്നു.

വെള്ളിയാഴ്‌ച  വൈകീട്ട്‌ 4ന്‌ അബ്ബാസിയ മറീന ഹാളിൽ വെച്ചാണ് സമാപന സമ്മേളനത്തിൽ പ്രകാശ്‌ കാരാട്ട്‌ മുഖ്യ പ്രഭാഷണം നടത്തും.

പരിപാടിയുടെ ഭാഗമായി കല കുവൈറ്റിന്റെ 40 മുതിർന്ന അംഗങ്ങളെ ആദരിക്കൽ ചടങ്ങ് നടക്കും. കുവൈറ്റിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന നാടകഗാന സന്ധ്യയും, കല കുവൈറ്റ് പ്രവർത്തകർ അണിയിച്ചൊരുക്കുന്ന കാവ്യശില്പവും വേദിയിൽ അരങ്ങേറും. പരിപാടിയിൽ കുവൈറ്റിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും, മാധ്യമ പ്രവര്‍ത്തകരും സംബന്ധിക്കും.

കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വാഹനസൗകര്യത്തിന് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. അബ്ബാസിയ - 97910261,
അബുഹലീഫ-97683397, ഫാഹഹീൽ- 60955563, സാൽമിയ- 50855101

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top