23 January Wednesday

കേളി പതിനെട്ടാം വാർഷികം ആഘോഷിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jan 11, 2019

കേളി ദിനം 2019 സാംസ്കാരിക സമ്മേളനം കുഞ്ഞഹമ്മദ് കൂരാച്ചുണ്ട് ഉത്ഘാടനം ചെയ്യുന്നു.

റിയാദ്‌> കേളി കലാ സാംസ്കാരിക വേദി പതിനെട്ടാം വാർഷികം കേളിദിനം2019 ആഘോഷിച്ചു. ഗദഅല്‍ മുസ്തഷാര്‍  ആഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടികളുടെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനത്തിൽ കേളി പ്രസിഡന്റ്‌ ദയാനന്ദൻ ഹരിപ്പാട്‌ അധ്യക്ഷനായിരുന്നു. സംഘാടക സമിതി ചെയർമാൻ  സെബിന്‍ ഇക്ബാല്‍  ആമുഖപ്രഭാഷണം നടത്തി. സൈമണ്‍ ബ്രിട്ടോയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് കേളി കേന്ദ്രകമ്മിറ്റി അംഗവും കേന്ദ്ര സാംസ്കാരിക വിഭാഗം കണ്‍വീനറുമായ  ടി.ആര്‍ സുബ്രഹ്മണ്യന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. 

അറാര്‍പ്രവാസി സംഘം രക്ഷാധികാരിയും, എഴുത്തുകാരനും, മാധ്യമ പ്രവർത്തകനും, ലോക കേരളസഭ അംഗവുമായ കുഞ്ഞഹമ്മദ് കൂരാച്ചുണ്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. സൗദി സെലിബ്രിറ്റി ഹാഷിം അബ്ബാസ്,   കേളി ദിനം 2019ന്റെ മുഖ്യ പ്രായോജകരായ തിഹാമ എജുക്കേഷന്‍  മാർക്കറ്റിംഗ്‌ ഡയരക്ടര്‍ വലീദ്‌, സഹപ്രായോജകരായ നോളജ് ടവര്‍ എജുക്കേഷന്‍ കണ്‍സള്‍ട്ടന്റ്  അയ്‌മാന്‍, മുഹന്നാദ് ബുക്ക് സ്റ്റോര്‍ പ്രതിനിധി ഹോസ്സാം,  കോബ്ളാൻ തെർമോപൈപ്പ്സ്‌  സിദ്ദിക്ക് കൊബ്ലാന്‍, ടെക്നോ മേക് പ്രതിനിധി രാജു, അല്‍ മാതേഷ് എസ്റ്റാബ്ലിഷ്മെന്റ് പ്രതിനിധി പ്രസാദ്,

ഇന്‍ഡോമി പ്രതിനിധി റസാഖ്, മൈയേഷ് ടര്‍ണറി പ്രതിനിധി രമണന്‍,   ജോയ് ആലുക്കാസ് മാര്‍ക്കെറ്റിംഗ് മാനേജര്‍ ടോണി ജോസഫ്‌, അമൂണ്‍ ഫാര്‍മസി പ്രതിനിധി ഷകീല്‍ ബാബു, കേളി മുഖ്യ രക്ഷാധികാരി സമിതി ആക്റ്റിംഗ് കണ്‍വീനര്‍ കെ.പി.എം സാദിക്ക്, പ്രമുഖ സാഹിത്യകാരന്‍ എം.ഫൈസല്‍, എന്‍.ആര്‍.കെ. ചെയര്‍മാന്‍ അഷറഫ് വടക്കേവിള, കണ്‍വീനര്‍ നൌഷാദ് കോര്‍മത്ത്, ഫോര്‍ക്ക ചെയര്‍മാന്‍ സത്താര്‍ കായംകുളം, സാമൂഹ്യ പ്രവർത്തകനും പ്രവാസി ഭാരതീയ പുരസ്കാര ജേതാവുമായ ഷിഹാബ് കൊട്ടുകാട്, മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍, പി.എം.എഫ് പ്രതിനിധി റാഫി പാങ്ങോട്,അയൂബ്, കുടുംബവേദി സെക്രട്ടറി  സീബ അനിരുദ്ധൻ, പ്രസിഡന്റ്‌ പ്രിയ വിനോദ് എന്നിവര്‍ സംസാരിച്ചു.

കേളി സെക്രട്ടറി ഷൗക്കത്ത്‌ നിലമ്പുർ സ്വാഗതവും, സംഘാടക സമിതി കൺവീനർ സുനില്‍ സുകുമാരന്‍  നന്ദിയും പറഞ്ഞു. കേളിദിനവുമായി സഹകരിച്ച മറ്റു പ്രായോജകരുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

കേരള സര്‍ക്കാരിന്റെ മലയാളം മിഷന്‍ സാക്ഷരത മിഷന്റെ സഹകരണത്തോടെ കേളി കുടുംബ വേദി നടത്തിയ സാക്ഷരതാ തുടര്‍പഠന ക്ലാസ്സിനു നേതൃത്വം നല്‍കിയ കുടുംബ വേദി പ്രവര്‍ത്തകരെ ചടങ്ങില്‍ മെമെന്റോ നല്‍കി ആദരിച്ചു.

ഇന്റർ കേളി ഫുട്ബോൾ ടൂർണ്ണമെന്റിലെ വിജയികളായ അൽഅർക്കാൻ മലാസ്‌ ടീമിനുള്ള  വിന്നേർസ്‌ ട്രോഫിയും  ഡെസേര്‍ട്ട്  സ്റ്റാര്‍സ് ഉമ്മുല്‍ ഹമ്മാം ടീമിനുള്ള റണ്ണേർസ്‌ അപ്പ്‌ ട്രോഫിയും ചടങ്ങിൽ കേളി വൈസ് പ്രസിഡണ്ട് സുധാകരന്‍ കല്യാശ്ശേരി സമ്മാനിച്ചു.

വിവിധ ഏരിയകളിൽ നിന്നുള്ള കേളി അംഗങ്ങളും കുട്ടികളും കേളി കുടുംബവേദി പ്രവർത്തകരും പങ്കെടുത്ത വിവിധ കലാ പരിപാടികളും വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി അരങ്ങേറി.  സുനില്‍ സുകുമാരന്‍  കൺവീനറും സെബിന്‍ ഇക്ക്ബാല്‍ ചെയർമാനുമായ സംഘാടകസമിതിയും  വിവിധ സബ്കമ്മിറ്റികളും ആഘോഷ
പരിപാടികൾക്ക്‌ നേതൃത്വം നൽകി.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top