19 October Saturday

ബുറൈദയിൽ തീപ്പിടുത്തതിൽ സർവ്വതും നഷ്ടപ്പെട്ടവർക്ക് തുണയായി ഖസീം പ്രവാസി സംഘം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2019

ബുറൈദ >  ബുറൈദയ്ക്കടുത്ത് ളാഹിയിൽ അലുമിനിയം കമ്പനിയിൽ കഴിഞ്ഞ ദിവസം ഉണ്ടായ തീപ്പിടുത്തതിൽ താമസസ്ഥലമടക്കം സർവ്വതും നഷ്ടപ്പെട്ട മലയാളികൾ അടക്കമുള്ള തൊഴിലാളികൾക്ക് സഹായഹസ്തവുമായി ഖസീം പ്രവാസി സംഘം പ്രവർത്തകർ ക്യാമ്പിലെത്തി.

ഖസീം പ്രവാസി സംഘം ജീവകാരുണ്യ വിഭാഗം കൺവീനർ മുജീബ് കുറ്റിച്ചിറ, ജോ. കൺവീനർ നൈസാം തൂലിക, സുലൈമാൻ ഒറ്റപ്പാലം എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. കേന്ദ്രകമ്മറ്റി അംഗങ്ങളും വിവിധ യൂണിറ്റുകളിൽനിന്നുള്ള പ്രവർത്തകരും പ്രവർത്തനത്തിൽ പങ്കാളികളായി. ബുറൈദയിൽ നിന്നും പരിസരപ്രദേശങ്ങളിൽ നിന്നുമായി സമാഹരിച്ച ഭക്ഷ്യവസ്തുക്കൾ അടക്കമുള്ള അവശ്യ സാധനങ്ങൾ തൊഴിലാളികളുടെ താൽക്കാലിക ക്യാംപിലെത്തിച്ചു.

20 ഓളം തൊഴിലാളികളാണ് ക്യാമ്പിലുള്ളത്. തീപ്പിടുത്തതിൽ പാസ്‌പോർട്ടും പണവും വസ്ത്രങ്ങളുമടക്കം കത്തിനശിച്ചതിനാൽ വളരെ ബുദ്ധിമുട്ടിലായിരുന്നു തൊഴിലാളികൾ. പാസ്പോർട്ട് നഷ്ടപ്പെട്ടവർക്കുള്ള നിയമസഹായം എംബസ്സിയുമായി ബന്ധപ്പെട്ട ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്ന് ജീവകാരുണ്യവിഭാഗം കൺവീനർ മുജീബ് കുറ്റിച്ചിറ അറിയിച്ചു.


പ്രധാന വാർത്തകൾ
 Top