13 August Thursday

കേരളത്തിന്റെ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര നടപടി തിരുത്തണം; കേളി ന്യൂ സനയ്യ ഏരിയ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 9, 2019

ഭാരവാഹികളായി സമ്മേളനം തിരഞ്ഞെടുത്ത മനോഹരൻ നെല്ലിക്കൽ (പ്രസിസന്റ്), ബേബി കുട്ടി (സെക്രട്ടറി), കരുണാകരൻ കണ്ടോന്താർ (ട്രഷറർ), എന്നിവര്‍

റിയാദ്> കേരളത്തിന്റെ മണ്ണെണ്ണ വിഹിതം ഗണ്യമായി വെട്ടിക്കുറച്ച നടപടി തിരുത്തണമെന്ന് കേളി ന്യൂ സനയ്യ ഏരിയ സമ്മേളനം  കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.  മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച നടപടി മല്‍സ്യത്തൊഴിലാളി മേഖലയിലും ആദിവാസി മേഖലയിലും ജനങ്ങള്‍ക്ക് വലിയ പ്രതിസന്ധിയുണ്ടാക്കും.

60,128 കുടുംബങ്ങള്‍ക്ക് മാത്രമാണ് ഇനി റേഷന്‍ മണ്ണെണ്ണ ലഭ്യമാവുക. വൈദ്യുതിയുള്ള കാര്‍ഡുടമകള്‍ക്ക് അരലിറ്റര്‍ മണ്ണെണ്ണ പോലും നല്‍കാന്‍ കഴിയില്ല. മീന്‍പിടിത്തമേഖലയില്‍ ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കാന്‍ പോവുന്നത്. ഭക്ഷ്യഭദ്രതാ നിയമത്തിന്റെ പിന്‍പറ്റി കേരളത്തിലെ സ്റ്റാറ്റിയൂട്ടറി റേഷന്‍ സംവിധാനം തകര്‍ക്കുകയാണ് കേന്ദ്ര ബിജെപി സര്‍ക്കാര്‍ ചെയ്തത്. കേരളത്തോട് ശത്രുതാപരമായ നിലപാടാണ് ബിജെപി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണിതെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.

കേളി കലാസാംസ്കാരിക ‌വേദിയുടെ പത്താമത് കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി അബ്ദുൾ ലത്തീഫ് നഗറിൽ നടന്ന ഏഴാമത് ന്യൂ സനയ്യ ഏരിയാ സമ്മളനം ജിദ്ദ നവോദയ ജനറൽ സെക്രട്ടറി ശ്രീകുമാർ ഉത്ഘാടനം ചെയ്തു.

ഏരിയ പ്രസിഡന്റ് മനോഹരൻ നെല്ലിക്കൽ താൽക്കാലിക അധ്യക്ഷനായി ആരംഭിച്ച സമ്മേളനത്തിൽ ഫൈസൽ മടവൂർ ആമുഖ പ്രഭാഷണം നടത്തി. സംഘാടക സമിതി കൺവീനർ ബേബി കുട്ടി  സ്വാഗതം പറഞ്ഞു. മഹേഷ് കോടിയത്ത്, രക്തസാക്ഷി പ്രമേയവും, അബ്ദുൽ ജലീൽ കോതകുറിശ്ശി അനുശോചന പ്രമേയവും അവതരിപ്പിച്ചു.

ഷമീർ കുന്നുമ്മൽ, സുരേഷ് കണ്ണപുരം, ജോർജ് വർഗീസ്, അബ്ദുൽ ജലീൽ (സ്റ്റിയറിങ്), മനോഹരൻ നെല്ലിക്കൽ, മഹേഷ്‌ കോടിയത്ത്, ഫൈസൽ മടവൂർ (പ്രസീഡിയം), നിസാർ മണ്ണഞ്ചേരി, ബേബികുട്ടി, ബേബി ചന്ദ്രകുമാർ, (പ്രമേയം,), ഹുസൈൻ മണക്കാട്, കൃഷ്ണ കുമാർ, ഷിബു തോമസ്  , കരുണാകരൻ (മിനിട്സ്), അബ്ബാസ്, അബ്ദുൽ നാസർ, കരുണാകരൻ കണ്ടോന്താർ, ബൈജു ബാലചന്ദ്രൻ, രാജീവൻ (ക്രഡൻഷ്യൽ), നിസാർ മണ്ണഞ്ചേരി, അബ്ദുൽ നാസർ, കരുണാകരൻ കണ്ടോന്താർ (രജിസ്ട്രേഷൻ), വിപിൻ ജോൺ വളണ്ടിയർ ക്യാപ്റ്റൻ, ജാഫർ, സതീഷ്, നിധിൻ, സഞ്ജയൻ വളണ്ടിയർമാർ എന്നിവർ അടങ്ങുന്ന സബ് കമ്മിറ്റികൾ സമ്മേളനം നിയന്ത്രിച്ചു.

ഏരിയ സെക്രട്ടറി സുരേഷ് കണ്ണപുരം പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ജോർജ് വർഗീസ് വരവ് ചിലവ് കണക്കും കേളി വൈസ് പ്രസിഡണ്ട് സുധാകരൻ കല്യാശ്ശേരി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.

കേരളത്തിന്റെ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടി പിൻവലിക്കുക ( ബേബി കുട്ടി) സർക്കാർ ഉടനസ്ഥതയിൽ എയർ ആംബുലൻസ് ആരംഭിക്കുക (നിസാർ മണ്ണഞ്ചേരി), പൊതുമേഖല സ്ഥാപനങ്ങൾ സംരക്ഷിക്കുക (ബേബി ചന്ദ്രകുമാർ ) നോർക്ക മാതൃകയിൽ പ്രവാസികൾക്കായി കേന്ദ്ര സർക്കാർ വകുപ്പ് ആരംഭിക്കുക ( സുരേഷ് കൂവോട്) എന്നീ പ്രമേയങ്ങൾ സമ്മേളനം പാസ്സാക്കി.

പ്രവർത്തന റിപ്പോർട്ടിനമേലുള്ള ചർച്ചകൾക്ക് സുരേഷ് കണ്ണപുരവും, സംഘടന ചർച്ചക്കുള്ള മറുപടി കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പൂരും, രാഷ്ട്രീയ ചർച്ചക്കുള്ള മറുപടി കേളി പ്രസിഡന്റ് ദയാനന്ദൻ ഹരിപ്പാടും പറഞ്ഞു. മുഖ്യ രക്ഷാധികാരി ആക്ടിങ് സെക്രട്ടറി കെ.പി.എം സാദിഖ്, കമ്മിറ്റി അംഗം സതീഷ് കുമാർ, കേളി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.വർഗീസ്, ഷമീർ കുന്നുമ്മൽ, വാസുദേവൻ, ഒ.പി.മുരളി, പ്രഭാകരൻ കണ്ടോന്താർ, ശങ്കർ മുസാഹ്മിയ, ടി.ആർ. സുബ്രഹ്മണ്യൻ, ന്യൂ സനയ്യ രക്ഷാധികാരി സമിതി അംഗം സിജിൻ കൂവള്ളൂർ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു കൊണ്ട് സംസാരിച്ചു.

എം.എ. അബ്ബാസ് ക്രടൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. മനോഹരൻ നെല്ലിക്കൽ (പ്രസിസന്റ്), ബേബി കുട്ടി (സെക്രട്ടറി), കരുണാകരൻ കണ്ടോന്താർ (ട്രഷറർ), ഫൈസൽ മടവൂർ  ,അബ്ദുൽ നാസർ (വൈസ് പ്രസിഡണ്ടുമാർ, ബേബി കുട്ടി സെക്രട്ടറി, അബ്ദുൾ ജലീൽ, നിസാർ മണ്ണഞ്ചേരി ജോയിന്റ് സെക്രട്ടറിമാർ, ഹുസൈൻ മണക്കാട് ജോയിന്റ് ട്രഷറർ, ബേബി ചന്ദ്രകുമാർ, ഷിബു, ഷിബു തോമസ്, കൃഷ്ണകുമാർ, ബൈജു ബാലചന്ദ്രൻ, രാജീവൻ, കരുണാകരൻ, ജോർജ് വർഗീസ്, സുരേഷ് കണ്ണപുരം, അബ്ബാസ് എന്നിവരെ ഭാരവാഹികളായി സമ്മേളനം തിരഞ്ഞെടുത്തു.

നിയുക്ത സെക്രട്ടറി ബേബി കുട്ടി നന്ദി പറഞ്ഞു  .

 

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top