20 July Saturday

സാരഥി കുവൈറ്റ് LEADERS MEET 2019

വെബ് ഡെസ്‌ക്‌Updated: Tuesday Jul 9, 2019
സാരഥി കുവൈറ്റ് കേന്ദ്രസമിതിയുടെ നേതൃത്വത്തില്‍ “നേത്രുത്വ സമ്മേളനം” (LEADERS MEET 2019) മംഗഫ് ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു . 

 

ചരിത്രബോധവും, ആത്മാര്‍ത്ഥതയും, അച്ചടക്കവുമുള്ള ഒരു നേതൃനിരയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സംഘടിപ്പിക്കപ്പെട്ട  LEADERS MEET 2019  ല്‍ സാരഥി ട്രസ്റ്റ് ചെയർമാൻ ശ്രീ.സുരേഷ് .കെ. സ്വാഗതം ആശംസിക്കുകയും   പ്രസിഡന്റ് ശ്രീ.കെ.വി. സുഗുണൻ ഉത്‌ഘാടനം നടത്തുകയും ചെയ്തു.

അഡ്വ:രാജേഷ് സാഗർ, അഡ്വ: ശശിധരപണിക്കർ എന്നിവരുടെ നേതൃത്വത്തിൽ സംഘടനാപരമായ വിവിധ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസ്സ്കൾ നടത്തി. കഴിഞ്ഞ രണ്ട് പതിറ്റാണ്ട്കാലത്തെ സാരഥി കുവൈറ്റിന്റെ പ്രവർത്തനങ്ങളെയും, നേതാക്കളെയും കുറിച്ചുള്ള GLORIOUS PAST OF SARADHI  എന്ന വീഡിയോ പ്രദർശനം പുതുതലമുറ അംഗങ്ങൾക്ക് വേറിട്ടൊരു അനുഭവമായി. 

 

ലീഡർഷിപ്പിനെ കുറിച്ച് ശ്രീ.സന്തോഷ്‌കുമാർ ഷേണായിയുടെ നേതൃത്വത്തിൽ പ്രഭാഷണം നടത്തിയ ചടങ്ങിൽ  ജനറൽ സെക്രട്ടറി ശ്രീ. അജി കെ.ആർ   സാരഥിയുടെ വിവിധങ്ങളായ പ്രവർത്തനങ്ങളെ പറ്റി വിശദീകരിക്കുകയും, സാമ്പത്തിക വിഷയങ്ങളെ കുറിച്ച്  ട്രഷറർ ശ്രീ.ബിജു .സി.വി., മുൻ ട്രഷറർ ശ്രീ.ജയൻ സദാശിവൻ എന്നിവർ മാർഗ്ഗനിർദ്ദേശങ്ങൾ നല്കുകയുമുണ്ടായി.

 

സാരഥിയുടെയും,  സാരഥി ട്രസ്റ്റിന്‍റെയും മുന്‍കാല ഭാരവാഹികൾ  ഉപദേശകസമിതി അംഗങ്ങള്‍, നിലവിലെ കേന്ദ്ര ഭരണസമിതി  അംഗങ്ങള്‍, യൂണിറ്റ് ഭാരവാഹികൾ , വനിതാവേദി  ഭാരവാഹികൾ   എന്നിവരുടെ നിറ സാന്നിദ്ധ്യത്താൽ  ലീഡേഴ്‌സ് മീറ്റ് ശ്രേദ്ധേയമായി.   സാരഥി സെക്രട്ടറി ശ്രീ. ദീപു, ജോ:ട്രഷറർമാരായ  ശ്രീ.സുനിൽ അടുത്തില,ശ്രീ.ഷിബു രാജൻ, ജോ:സെക്രട്ടറിമാരായ ശ്രീ.സുരേഷ്, ശ്രീ.രമേശ് ചന്ദ്രൻ  എന്നിവർ  ലീഡേഴ്‌സ്മീറ്റ് കോർഡിനേറ്റ് ചെയ്തു..


പ്രധാന വാർത്തകൾ
 Top