22 August Thursday

ഖസീം പ്രവാസി സംഘം സമൂഹ നോമ്പുതുറ വെള്ളിയാഴ്ച

വെബ് ഡെസ്‌ക്‌Updated: Thursday May 9, 2019

മനാമ> "ഭക്ഷണം അമൂല്യമാണ്, പാഴാക്കരുത്' എന്ന സന്ദേശമുയര്‍ത്തി് ഖസീം പ്രവാസി സംഘം വെള്ളിയാഴ്ച സമൂഹ നോമ്പുതുറ സംഘടിപ്പിക്കും. തമര്‍സൂക്കിന് പിന്‍വശം അല്‍ നഖീല്‍ റോഡില്‍ പ്രത്യേകം സജ്ജമാക്കിയ ഓഡിറ്റോറിയത്തിലാണ് ഇഫ്താര്‍.  പരിപാടി വന്‍ വിജയമാക്കാനായി മുഴുവന്‍ യൂണിറ്റുകളും അവസാനഘട്ട പ്രവര്‍ത്തനങ്ങളിലേക്ക് കടന്നിരിക്കുകയാണെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സര്‍ഗ്ഗശ്രീ വനിതാവേദിയുടെ നേതൃത്വത്തിലാണ് 2000 ഓളം പേര്‍ക്ക് നോമ്പുതുറയ്ക്കാവശ്യമായ വിവിധതരം പലഹാരങ്ങള്‍ തയ്യാറാക്കുന്നത്. പരിപാടിയുടെ സുഗമമായ നടത്തിപ്പിന് 150 ഓളം വളണ്ടിയര്‍മാര്‍ പ്രവര്‍ത്തിക്കുന്നു. ഇഫ്താറില്‍ പങ്കെടുക്കുന്നവര്‍ക്കായി അല്‍ ഖസീമിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വാഹനസൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും സംഘാടകസമിതി ചെയര്‍മാന്‍ രമേശന്‍ പോള, കണ്‍വീനര്‍ പര്‍വീസ് തലശ്ശേരി, സി സി അബൂബക്കര്‍, ഷാജി വയനാട്, മുജീബ് കുറ്റിച്ചിറ, ഉണ്ണി കണിയാപുരം, സഞ്ചു തരകന്‍ എന്നിവര്‍  അറിയിച്ചു. വാഹനസൗകര്യത്തിന് 0508428626, 0581397604 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.


പ്രധാന വാർത്തകൾ
 Top