ദുബായ് > അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യ സന്ദർശിക്കും. സെപ്റ്റംബർ എട്ട് ഞായറാഴ്ച ഔദ്യോഗിക സന്ദർശനം ആരംഭിക്കും. ഡൽഹിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിൽ പ്രധാന സാമ്പത്തിക മേഖലകളിലുടനീളം സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള അവസരങ്ങളെക്കുറിച്ച് ഷെയ്ഖ് ഖാലിദ് മുതിർന്ന ഇന്ത്യൻ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യും.
മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ, യുഎഇയിലെ പ്രമുഖ സാമ്പത്തിക പങ്കാളികൾ എന്നിവരടങ്ങുന്ന ഉന്നതതല പ്രതിനിധി സംഘവും ഷെയ്ഖ് ഖാലിദിനെ അനുഗമിക്കും.യുഎഇയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക സാംസ്കാരിക ബന്ധങ്ങളെ പ്രതിഫലിപ്പിക്കുന്ന നിരവധി പ്രോഗ്രാമുകളിൽ അദ്ദേഹം പങ്കെടുക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..