14 April Wednesday

മലയാളം മിഷന്റെ 'കണിക്കൊന്ന' പഠനോത്സവം ഏപ്രില്‍ 10 ന്

ഏബ്രഹാം കുര്യന്‍Updated: Thursday Apr 8, 2021

യുകെ> മലയാളം മിഷന്‍ യു കെ ചാപ്റ്ററിന്റെ കീഴില്‍ പഠിക്കുന്ന  കുട്ടികള്‍ക്കായി നടത്തുന്ന ആദ്യ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് 'കണിക്കൊന്ന'യുടെ മൂല്യനിര്‍ണ്ണയമായ പഠനോത്സവം 2021 ഏപ്രില്‍ 10 ശനിയാഴ്ച രാവിലെ 11ന് നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലൂടെയാണ് പഠനോത്സവം സംഘടിപ്പിക്കുന്നത്.

യുകെയിലെ വിവിധ മേഖലകളിലെ പഠന കേന്ദ്രങ്ങളില്‍ പഠിക്കുന്ന 185 ഓളം കുട്ടികളാണ് പഠനോത്സവത്തില്‍ പങ്കെടുക്കുന്നതിനായി റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രസിഡന്റ് സി എ ജോസഫിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫ സുജ സൂസന്‍ ജോര്‍ജ് മുഖ്യാതിഥിയാകും. കേരള സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ സന്ദേശം നല്‍കും. മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ അനില്‍ വള്ളത്തോള്‍, മലയാളം മിഷന്‍ രജിസ്ട്രാര്‍ എം സേതുമാധവന്‍, മലയാളം മിഷന്‍ ഭാഷ അധ്യാപകന്‍ ഡോ. എം ടി ശശി എന്നിവര്‍ ആശംസകളര്‍പ്പിക്കും.



മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ സെക്രട്ടറി എബ്രഹാം കുര്യന്‍ സ്വാഗതവും വിദഗ്ദ്ധ സമിതി ചെയര്‍മാന്‍ എസ് എസ് ജയപ്രകാശ് നന്ദിയും പറയും.
പി എസ് സി നടത്തുന്ന എഴുത്തുപരീക്ഷകള്‍ക്ക് മലയാളം മിഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ് .

കൂടുതല്‍ വിവരങ്ങള്‍ക്ക്


1. ബേസില്‍ ജോണ്‍ (സൗത്ത് മേഖല കോര്‍ഡിനേറ്റര്‍ 07710021788)
2. ആഷിക് മുഹമ്മദ് നാസര്‍ (മിഡ്‌ലാന്‍ഡ്‌സ് മേഖല കോര്‍ഡിനേറ്റര്‍- 07415984534 )
3. ജനേഷ് നായര്‍ (നോര്‍ത്ത് മേഖല കോര്‍ഡിനേറ്റര്‍- 07960432577 )
4. രഞ്ജു പിള്ള (സ്‌കോട്ട്ലന്‍ഡ് മേഖല കോര്‍ഡിനേറ്റര്‍- 07727192181)
5. ജിമ്മി ജോസഫ് (യോര്‍ക്ക്‌ഷെയര്‍ ആന്‍ഡ് ഹംബര്‍ മേഖല കോര്‍ഡിനേറ്റര്‍- 07869400005 )
6. എസ് എസ് ജയപ്രകാശ് (നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് മേഖല കോര്‍ഡിനേറ്റര്‍-07702686022).


ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതിനുള്ള
സൂം ലിങ്കിന്റെയും ഫേസ്ബുക്ക് ലൈവിന്റെയും വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.

www.facebook.com/MAMIUKCHAPTER/live


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top