23 May Thursday

ജിദ്ദ നവോദയ സാംസ്‌ക്കാരികോൽസവം നടത്തി

വെബ് ഡെസ്‌ക്‌Updated: Monday Apr 8, 2019

ജിദ്ദ> ജിദ്ദ നവോദയയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സാംസ്കാരികോത്സവം – 2019ന്റെ  ഉദ്ഘാടനം സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ നിർവ്വഹിച്ചു. ലോകത്തിനു മാതൃകയായ ഇന്ത്യയുടെ ചരിത്ര സത്യങ്ങളെ വളച്ചൊടിക്കുന്ന സാമൂഹ്യ അന്തരീക്ഷം ഒഴിവാക്കപെടണം. നവോഥാന നായകന്മാര്‍ പടുത്തുയര്‍ത്തിയ സംസ്കാരിക പൈതൃകം ഉയര്‍ത്തിപ്പിടിക്കണമ്മെന്നും അദ്ദേഹം പറഞ്ഞു.

സാംസ്കാരികോത്സവത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികള്‍ അരങ്ങേറി. അനില്‍ നാരായണ സംവിധാനം ചെയ്ത് സുധാ രാജന്‍ കോറിയോഗ്രാഫി നിര്‍വഹിച്ച അക്ഷരമുറ്റം നടന വിസ്മയം തീര്‍ത്തു.
ജിദ്ധയിലെ പ്രശസ്ത നൃത്താദ്ധ്യാപിക പുഷ്പ് സുരേഷ് അണിയിചൊരുക്കിയ നൃത്തോത്സവം പ്രവാസികള്‍ക്ക് വ്യത്യസ്ത അനുഭവമായി.

സംഗീത സദസ്സിന് പ്രശസ്ത ഗായകരായ ഹനീഫ വാപ്പനു,. ഓമനകുട്ടന്‍, സോഫിയ സുനില്‍, കോയ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.നവോദയ പ്രസിഡന്റ് ഷിബു തിരുവനന്തപുരം  അദ്ധ്യക്ഷനായി.  നവോദയ മുഖ്യരക്ഷാധികാരി വി.കെ. റൗഫ് സംസാരിച്ചു.ജനറല്‍സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര സ്വാഗതവും രക്ഷാധികാരി സമിതി അംഗം കിസ്മത് മമ്പാട് നന്ദിയും പറഞ്ഞു.

 


പ്രധാന വാർത്തകൾ
 Top