03 February Friday

മദർ ഓഫ് ദിനേഷൻ ഫെസ്റ്റിവൽ ഡിസംബർ 9 മുതൽ

കെ എൽ ഗോപിUpdated: Monday Nov 7, 2022

അബുദാബി> ഷെയ്ക്ക് ഫാത്തിമ ബിൻത് മുബാറക്കിനോടുള്ള ആദരസൂചകമായി സംഘടിപ്പിക്കുന്ന  മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിന്റെ ആറാമത് പതിപ്പ് ഡിസംബർ 9 മുതൽ 18 വരെ അബുദാബി കോർണിഷിൽ നടക്കും. യുഎഇയിലെ വലിയ സാംസ്കാരിക  മേളകളിൽ ഒന്നാണ് മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ.

കുടുംബ വിനോദങ്ങൾ, തൽസമയ പ്രകടനങ്ങൾ, ആഗോള പാചകരീതികൾ എന്നിങ്ങനെയുള്ള നിരവധി പരിപാടികൾ ഉൾപ്പെടുത്തി എല്ലാ പ്രായത്തിലുള്ളവർക്കും രസകരമായ അനുഭവം സമ്മാനിക്കുന്ന ആറു വ്യത്യസ്ത സോണുകളിലാണ് പ്രദർശനം ഒരുക്കുന്നത്.

കുവൈറ്റിൽ നിന്നുള്ള മിയാമി ബാൻഡ് ഇത്തവണയും അവരുടെ പ്രകടനവുമായി മേളയിൽ ഉണ്ടാകും. ടിക്കറ്റിനും മേളയുടെ വിശദാംശങ്ങൾക്കും www.motn.ae എന്ന് വെബ്സൈറ്റ് വഴി വിവരങ്ങൾ ശേഖരിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top