23 October Wednesday

കുവൈറ്റിൽ കോ ഓർഡിനേഷൻ ഫോറം ഫോർ ഇന്ത്യൻ ഓർഗനൈസേഷൻസ് -

വെബ് ഡെസ്‌ക്‌Updated: Thursday Mar 7, 2019

കുവൈറ്റ്‌ സിറ്റി> കുവൈറ്റിലെ എല്ലാ ഇന്ത്യൻ സംഘടനകൾക്കും വേണ്ടി ആതുര സേവന രംഗത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കോ ഓർഡിനേഷൻ ഫോറം ഫോർ ഇന്ത്യൻ ഓർഗനൈസേഷൻസ് എന്ന പേരിൽ ഒരു ഫോറം സാരഥികുവൈറ്റ് ഇൻഡ്യഫെസ്റ് 2019 വേദിയിൽ തുടക്കം കുറിച്ചു.ക്യാൻസർ രോഗികൾക്കിടയിലും, വിവിധങ്ങളായ അവയവ ദൗർലഭ്യം മൂലംഅകാലത്തിൽ മരണമടയുന്ന അസംഖ്യം രോഗികൾക്കുകൈത്താങ്ങാകുന്നതിനും വേണ്ടിയുമായിരിക്കും ഇപ്പോൾശ്രദ്ധകേന്ദ്രീകരിക്കുക.സാരഥി അഡ്വൈസറി ബോർഡ്
അംഗവും,സാമൂഹികപ്രവർത്തകനും ആയ സുരേഷ്.കെ.പി.ഫോറത്തെ കുറിച്ച്‌ വിശദീകരിച്ചു.

കുവൈത്ത് ക്യാൻസർ സെന്ററിലെ ഡോക്ടർ ജാസ്സിംഅൽ ബറാക് (ചെയർമാൻ, മെഡിക്കൽ ഓൺകോളജി,KCC), ഡോക്ടർഅൻവർ അൽ നൂരി (വൈസ് പ്രസിഡന്റ്, സിട്ര ക്ലിനിക്,KCC), ഡോക്ടർ സുശോവന സുജിത് നായർ (മെഡിക്കൽ ഓൺകോളജി,KCC), ഡോക്ടർമുസ്തഫ അൽ മുസ്സാവി (ചെയർമാൻ- ഓർഗൻ ട്രാൻസ്പ്ലാന്റ് സെന്റർ)ആയി നടന്ന നീണ്ട ചർച്ചകൾക്ക് ഒടുവിൽ ആണ് ഭാരതീയർക്ക് വേണ്ടി ഒരു ഫോറം ഉണ്ടായാൽ നന്നായിരിക്കും എന്ന ആശയം രൂപം കൊണ്ടത്.

ഈ ഫോറത്തിൽ ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽഓരോ സംഘടനയും സ്വതന്ത്രമായ സംഘടന തീരുമാനങ്ങൾക്ക് വിധേയമായിദുരിതം അനുഭവിക്കുന്ന ഭാരതീയർക്കു സഹായം ലഭ്യമാക്കാം. ഇന്ത്യയിലെ 14സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ചുള്ള വിവിധ സംഘടനാ പ്രസിഡന്റ്മാർ അദ്ധ്യക്ഷരാകുന്ന ഈ സ്വതന്ത്ര ഫോറം കുവൈറ്റിലെ ആദ്യത്തെ സംരംഭമാണ്.

കുവൈറ്റിലെ ദേശീയ ദിനത്തിനോടനുബന്ധിച്ച് ഫെബ്രുവരി 25ന് സാരഥികുവൈറ്റ് നടത്തിയ ഇന്ത്യഫെസ്റ്റ് 2019 വേദിയിൽ വച്ച് ഇതിന്റെ ഔപചാരിക ഉദ്‌ഘാടനം Dr.ജാസ്സിം അൽ ബറാക്(ചെയർമാൻ, മെഡിക്കൽഓൺകോളജി, KCC) നിർവഹിച്ചു.


സാരഥി പ്രസിഡന്റ്  സുഗുണൻ.കെ.വി, സാരഥി ട്രസ്റ്റ് ചെയര്മാൻ  സുരേഷ്.കെ, ഇന്ത്യൻസെൻട്രൽ സ്കൂൾ പ്രിൻസിപ്പാൾ ശാന്താ മറിയം, യുണൈറ്റഡ്
ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൾ അജിത്, എൻ. എസ്‌. ജയകുമാർ,സജീവ് നാരായണൻ എന്നിവർ സംസാരിച്ചു.

അസാം അസോസിയേഷൻ, ബംഗാളി കൾച്ചറൽ സൊസൈറ്റി, മഹാരാഷ്ട്ര മണ്ഡൽ, ബില്ലവ സംഘ കുവൈറ്റ് & കുവൈറ്റ് കന്നഡകൂട്ട(കർണാടക), മൗര്യ കല സമിതി (ബീഹാർ&ജാർഖണ്ഡ്), ഫ്രണ്ട് ലൈനെർസ് അസോസിയേഷൻ (തമിഴ്നാട്), കലമോഗൈ കുവൈറ്റ് (ഗോവാ), രാജസ്ഥാനി ദർപ്പൻ അസോസിയേഷൻ, സമർപ്പൻ ഗുജറാത്ത്,തെലുഗു കലാസമിതി, തെലുങ്കാന ജാഗൃതി സമിതി, ബ്ലഡ് ഡോണേഴ്സ്കേരളാ, സാന്ത്വനം, കേരളാ അസോസിയേഷൻ, കുവൈറ്റ് കെ.എം.സി.സി,അർപ്പൺ കുവൈറ്റ്, വെൽഫെയർ കേരളാ, NAFO, NSS, നിലാവ്, തനിമതുടങ്ങി 36ഓളം സംഘടനകൾ സാന്നിധ്യം വഹിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top