29 May Friday

നോർക്ക റൂട്ട്‌സും കുവൈത്ത്‌ നാഷണൽ ഗാർഡും കൈകോർക്കുന്നു

വെബ് ഡെസ്‌ക്‌Updated: Friday Feb 7, 2020


തിരുവനന്തപുരം
സുരക്ഷിതവും സുതാര്യവുമായ റിക്രൂട്ട്‌മെന്റ് നടപടികളുടെ ഭാഗമായി നോർക്ക റൂട്ട്‌സും കുവൈത്തിലെ സായുധസേനയുമായി കരാറിലെത്തി. സേന മെഡിക്കൽ വിഭാഗത്തിലെ തസ്തികകളിലേക്ക്‌ ഇന്ത്യയിൽനിന്ന്‌ നിയമനങ്ങൾ നടത്താനാണ്‌ കരാർ. ആദ്യമായാണ് കുവൈത്ത്‌ സായുധസേനയുമായി കേരളത്തിലെ ഒരു റിക്രൂട്ട്‌മെന്റ് ഏജൻസി കരാർ ഒപ്പിടുന്നത്.

നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ ഹരികൃഷ്ണൻ നമ്പൂതിരിയും റിക്രൂട്ട്‌മെന്റ് മാനേജർ അജിത്‌ കോളശേരിയും 2019 സെപ്തംബറിൽ കുവൈത്ത്‌ നാഷണൽ ഗാർഡ് ആസ്ഥാനത്ത് ചർച്ച നടത്തിയിരുന്നു. ഇന്റേണൽ മെഡിസിൻ, ജനറൽ സർജറി, കാർഡിയോളജി, ഡെർമറ്റോളജി വിഭാഗങ്ങളിൽ വിദഗ്‌ധ ഡോക്ടർമാരുടെ നിയമനം ഉടൻ നടക്കും. അപേക്ഷ സമർപ്പിക്കാനും വിവരങ്ങൾക്കും www.norkaroots.org സന്ദർശിക്കാം. ടോൾ ഫ്രീ നമ്പർ: 18004253939 (ഇന്ത്യയിൽനിന്ന്‌), 00918802012345 (വിദേശത്തുനിന്ന്‌ മിസ്ഡ്കോൾ സേവനം). അവസാന തീയതി ഫെബ്രുവരി 29.


പ്രധാന വാർത്തകൾ
 Top