21 November Thursday

കേളി നാലാം രക്തദാന ക്യാമ്പ് 8 ന്

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2019

റിയാദ് >  കേളി കലാസാംസ്കാരിക വേദിയുടെ നാലാമത്  രക്തദാന ക്യാമ്പ് നവമ്പര്‍ 8ന് വെള്ളിയാഴ്ച നടക്കും. കേളിയുടെ പത്തൊന്‍പതാം വാർഷികത്തിന്റെ ഭാഗമായാണ് റിയാദ് കിംഗ്‌ സൗദ് മെഡിക്കൽ സിറ്റിയുമായി സഹകരിച്ച് രക്തദാന ക്യാമ്പ്   സംഘടിപ്പിക്കുന്നത്.

അൽ മദീന ഹൈപ്പർ മാര്‍ക്കറ്റിന്റെ സഹകരണത്തോടെ  കേളി ജീവകാരുണ്യ വിഭാഗം സംഘടിപ്പിക്കുന്ന ക്യാമ്പ്,  ഹരാജിലുള്ള ഹൈപ്പർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ രാവിലെ 8.30 മുതല്‍ വൈകിട്ട് 4 മണിവരെയാണ് നടത്തപ്പെടുന്നത്.

രക്തദാനം ചെയ്യാന്‍ താല്പര്യമുള്ളവർ  വൈകിട്ട് 4 ന്‌  മുൻപായി ഹരാജിലെ അൽ മദീന ഹൈപ്പർ മാർക്കറ്റ്  ഓഡിറ്റോറിയത്തിൽ എത്തണമെന്ന്‌ സംഘാടക സമിതി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ജീവകാരുണ്യ കമ്മിറ്റി കൺവീനർ സുധാകരൻ 0592281759, കോഡിനേറ്റർ ഷമീർ കുന്നുമ്മൽ 0502906833 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top