21 November Thursday

നവോദയ കുടുംബവേദി കേരളപ്പിറവി ദിനമാഘോഷിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2019

ജിദ്ദ>  നവോദയ  കുടുംബവേദി കേരളപിറവിദിനമാഘോഷിച്ചു. നവംബർ ഒന്നിന് ദുറാ റിസോർട്ടിൽ  ചേർന്ന ആഘോഷ പരിപാടികൾ  മലയാളം ന്യൂസ് എഡിറ്റർ ഇൻ ചീഫ് മുസാഫർ ഉദ്ഘാടനം ചെയ്തു. നവോദയ രക്ഷാധികാരി വികെ റഊഫ് , നവോദയ പ്രസിഡന്റ് ഷിബു തിരുവനതപുരം നവോദയ ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര, ട്രഷറർ സി എം അബ്ദുൾറഹ്മാൻ, രക്ഷാധികാരി സമിതി അംഗം സലാഹുദ്ദിൻ കോഞ്ചിറ, കുടുംബവേദി കൺവീനർ മുസാഫർ പാണക്കാട്, ജോയിന്റ് കൺവീനർ ടിറ്റോ മീരാൻ, സമീക്ഷ സാഹിത്യ വേദി ചെയർമാൻ ഗോപി നെടുങ്ങാടി,നവോദയ  മീഡിയ കൺവീനർ ബിജുരാജ് രാമന്തളി, കുടുംബവേദി കേന്ദ്ര കമ്മിറ്റി മെമ്പർമാരായ സൈറ ടിറ്റോ, സിജി പ്രേമൻ, അയിഷാ അലി, സുവിജ  സത്യൻ, അഷിദ ബുഷാർ, നൂറുന്നിസ ബാവ, സൗജത് അബ്ദുൽ അസീസ്, സാബിറ റസാഖ്, സമീന കരീം, സമീന അനസ്, വിജി വിജയകുമാർ എന്നിവർ സംസാരിച്ചു.

നവംബർ 25 ന് ബാലവേദി കുട്ടികൾ സിപിഎം കേന്ദ്രകമ്മിറ്റി മെമ്പർ  ഗോവിന്ദൻ മാസ്റ്റർ പങ്കെടുത്ത ചടങ്ങിൽ അവതരിപ്പിച്ച എന്റെ കേരളം എന്ന സംഗീത നൃത്ത ശിപത്തിന്റെ ദൃശ്യ, ആശയ സാക്ഷാത്കാരം നിർവഹിച്ച ചിത്രകാരൻ അജയൻ മാസ്റ്റർ, ആർദ്ര അജയ് എന്നിവരെ ചടങ്ങിൽ വെച്ച് ആദരിച്ചു.
 
വനിതാവേദി ആക്ടിങ് കൺവീനർ അനുപമ ബിജുരാജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വനിതാ വേദി ജോയിന്റ് കൺവീനർ ഹഫ്സ മുസാഫർ സ്വാഗതവും കേന്ദ്രകമ്മിറ്റി മെമ്പർ സനൂജ മുജീബ് നന്ദിയും പറഞ്ഞു.

നവോദയ യാമ്പു കേരളപ്പിറവി ദിനാഘോഷം
ജിദ്ദ നവോദയ യാമ്പു ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളപ്പിറവി ദിനാഘോഷവും നവോദയ വായനശാലയുടെ രണ്ടാം വാർഷികാഘോഷവും നടത്തി. ഏരിയ പ്രസിഡൻറ് കരുണാകൻ  അധ്യക്ഷനായി. നവോദയ വൈസ് പ്രസിഡൻറ് ഗോപി മന്ത്രവാദി ഉദ്ഘാടനം ചെയ്തു.

സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം എന്ന പുസ്തകം ജഹാംഗീർ ഷായും കമൽറാം സജീവിന്റെ ന്യൂസ് ഡസ്കി ലെ കാവിയും ചുവപ്പും എന്ന കൃതി ബൈജുവിവേകാനന്ദനും പുസ്തക പരിചയം നടത്തി. കുടുംബവേദിക്ക് വേണ്ടി അബ്രഹാം തോമസ്സും യുവജനവേദിക്ക് വേണ്ടി ഹസ്സൻ ഫൈസലും ആശംസകൾ നേർന്ന് സംസാരിച്ചു.അനിഷ് സുധാകരൻ, നൗഷാദ്, അസ്കർ എന്നിവർ ഗാനങ്ങൾ ആലപിച്ചു. നവോദയ വായനശാലയിലേക്ക് ടൗൺ യൂണിറ്റ് അംഗം അഹമ്മദ് മുനീർ പുസ്തകം  നൽകി. ഏരിയ സെക്രട്ടറി അജോ ജോർജ് സ്വാഗതവും ലൈബ്രറി കൺവീനർ വിനയൻ നന്ദിയും പറഞ്ഞു.
 


പ്രധാന വാർത്തകൾ
 Top