16 December Monday

കെഇഎ അഡ്‌വൈസറി ബോർഡ് അംഗം അനിൽ കള്ളാറിന് യാത്രയപ്പ് നൽകി

വെബ് ഡെസ്‌ക്‌Updated: Thursday Jun 6, 2019

കുവൈറ്റ്> കാസർഗോഡ് ജില്ലാ അസോസിയേഷൻ കുവൈറ്റ് മുതിർന്ന അംഗവും അഡ്വൈസറി ബോർഡ് പ്രതിനിധിയുമായ അനിൽ കള്ളാർ പ്രവാസജീവിതം അവസാനിപ്പിച്ച് സ്ഥിരതാമസത്തിന് പോകുന്നതുമായി അനുബന്ധിച്ച് കെ ഇ എ കുവൈറ്റ് ഊഷ്മളമായ യാത്രയയപ്പ് നൽകി സംഘടനയുടെ ജനറൽ സെക്രട്ടറിയായും പ്രസിഡണ്ടായും സേവനമനുഷ്ഠിച്ച അനിൽ കള്ളർ കുവൈറ്റിലെ അറിയപ്പെടുന്ന ഒരു സാമൂഹിക പ്രവർത്തകൻ കൂടിയാണ്.

ഇഫ്താർ സംഗമതോടുകൂടി സംഘടിപ്പിച്ച യാത്രയപ്പ് പരിപാടിയിൽ കുവൈറ്റിലെ നിരവധി സാമൂഹിക സാംസ്കാരിക നേതാക്കന്മാർ പങ്കെടുത്തു യോഗത്തിൽ സംഘടനാ പ്രസിഡണ്ട് സത്താർ കുന്നിൽ അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി സലാം കളനാട് അതിഥികളെ സ്വാഗതം ചെയ്തു കാസർഗോഡ് ജില്ലാ അസോസിയേഷൻ കഴിഞ്ഞ പതിനഞ്ച് വർഷക്കാലത്തെ സാമൂഹിക-സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തൻറെ തായ് വ്യക്തിമുദ്രപതിപ്പിച്ച അനിൽകുമാറിനെ തുടർന്നും ജന്മ നാട്ടിലും ഇത്തരം സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുവാൻ ആകട്ടെ എന്ന് എല്ലാവരും ഒരേപോലെ ആശംസിക്കുക ഉണ്ടായി.

കുവൈറ്റിലെ സജീവ സാമൂഹിക പ്രവർത്തകരായ സാം പൈനുംമൂട്, അനിയൻ കുഞ്ഞ് ,റിയാസ് അയനം, ചാക്കോ ജോർജ് ,മുബാറക്ക്  കാമ്പ്രത്ത്, ഹംസ പയ്യന്നൂർ, ഷിജിത്ത് ,നിസാർ കല, ബാബുജി, ബഷീർ ബാത്ത മുനീർ എൻ എ, ബിനു കുമാർ, സലീംരാജ്, അനിൽ കേളോത്, നിജാസ് കാസിം
മുഹമ്മദ് ഹദ്ദാദ്, ഒ വി ബാലൻ, മുഹമ്മദ് കുൻഹി സി എച് തുടങിയ സഹപ്രവർത്തകരും ആശംസകൾ അർപ്പിച്ചു സംസാരിച്ചു . ട്രഷറർ രാമ കൃഷ്ണൻ കളളാർ നന്ദി രേഖപെടുത്തി


പ്രധാന വാർത്തകൾ
 Top