18 June Tuesday

വിശുദ്ധ മാസത്തില്‍ ശ്രദ്ധേയമായ വീഡിയോ ആല്‍ബവുമായി കുവൈറ്റ്‌ മലയാളികള്‍

ടി വി ഹിക്മത്ത്Updated: Thursday Jun 6, 2019
കുവൈറ്റ്‌ സിറ്റി> കുവൈറ്റിലെ ഒരുകൂട്ടം പ്രവാസി മലയാളികളുടെ കൂട്ടായ്മയിലാണ്  ദുആ എന്ന പേരിലുള്ള  മ്യൂസിക് ആൽബം പ്രകാശനം ചെയ്യപ്പെട്ടത്. പ്രവാസ ലോകത്ത് എത്തിപ്പെടുന്ന ഒരു പ്രവാസിമലയാളിയുടെ വിവിധ മനോവികാരങ്ങളിലൂടെയും,മനോവിചാരങ്ങളിലൂടെയുമാണ്  മ്യൂസിക് ആൽബം കടന്നുപോകുന്നത്.എ ജി  ടാക്കീസിന്റെ ബാനറിൽ സത്യം വീഡിയോസാണ് ആല്‍ബം പുറത്തിറക്കിയത്.

പ്രവാസിമലയാളിയായ അഞ്ജു ജിനുവാണ്  ആൽബത്തിന്റെ നിർമാണം നിർവഹിച്ചിരിക്കുന്നത്. സംവിധാനം നിഷാദ് കാട്ടൂരും. പൂർണമായും ഗൾഫിൽ ചിത്രീകരണം നടത്തിയിരിക്കുന്ന 'ദു ആ' യിലെ ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത ഗായകൻ കണ്ണൂർ ഷെരീഫാണ്. പ്രവാസി മലയാളികളായ ജിനു വൈക്കത്ത്, അനിത മുരളി, ബീൻസ് അടൂർ എന്നിവർ കഥാപാത്രങ്ങളായെത്തുന്നു. രതീഷ് അമ്മസാണ് ക്യാമറാമാൻ. 

ആൽബത്തിന്റെ പ്രകാശന ചടങ്ങില്‍  പ്രശസ്ത സിനിമാതാരം ബിജുക്കുട്ടൻ, അഗ്രോ കോർപ്പറേഷൻ ചെയർമാൻ സുൾഫിക്കർ മയൂരി, സംവിധായകൻ മനീഷ് മുല്ലേപ്പിള്ളി സിനിമാ താരങ്ങളായ യവനിക ഗോപാലകൃഷ്ണൻ, കൃഷ്ണപ്രസാദ്‌ നിർമാതാവ്‌ സഞ്ജു ഉണ്ണിത്താൻ , പ്രശസ്ത സാഹിത്യകാരൻ വേണു വി ദേശം, കലാമണ്ഡലം കേശവദേവ് തുടങ്ങിയവർ പങ്കെടെത്തു. നല്ലൊരു കാഴ്ചാനുഭവം സമ്മാനിക്കുന്ന വീഡിയോ പ്രവാസി മലയാളികള്‍ക്കിടയില്‍ സ്വീകാര്യമാവുകയാണ്.

 

പ്രധാന വാർത്തകൾ
 Top