25 May Monday

അബുദാബി മലയാളി സമാജം സംഘടിപ്പിച്ച ശ്രീദേവി മെമ്മോറിയൽ യുവജനോത്സവത്തിനു സമാപനം; മറിയ സിറിയക്ക്‌ കലാ തിലകം

വെബ് ഡെസ്‌ക്‌Updated: Thursday Feb 6, 2020

അബുദാബി> അബുദാബി മലയാളി സമാജം.സംഘടിപ്പിച്ച ശ്രീദേവി മെമ്മോറിയൽ യുവജനോത്സവം 2020 സമാപിച്ചു, ജനുവരി 30 ,31,ഫെബ്രുവരി 1 തീയതികളിൽ ആയി നടന്ന യുവജനോത്സവത്തിൽ  UAE  യിലെ വിവിധ സ്കൂൾകളിലെയും കലാ സ്കൂളുകളിലെയും നിരവധി കുട്ടികൾ പങ്കെടുത്തു. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി നിരവധി വിദ്യാർഥികൾ ആണ് വിവിധ എമിറേറ്റുകളിൽ നിന്നും യുവജനോത്സവത്തിന് എത്തിയത്‌.

സമാജത്തിന്റെ നാലു വേദികളായ രാഗം,ശ്രുതി, ഭാവം,താളം എന്നിവയിൽ നടന്ന മത്സരങ്ങൾ സമയബന്ധിതമായി പൂത്തിയാക്കി.കഴിഞ്ഞ 3 ദിവസങ്ങളിൽ പാതിരാത്രി വരെ നീണ്ട മത്സരങ്ങൾ കാണുവാൻ  കടുത്ത തണുപ്പിലും കുട്ടികളും രക്ഷിതാക്കളും അടക്കം. നിരവധി പേർ എത്തി.വിധി നിര്ണയത്തിനായി കേരളത്തിൽ നിന്നും എത്തിയ  കവിത പ്രദീപ് ,കലാ മണ്ഡലം ഡോക്ടർ രാജി സുബിൻ എന്നിവർ ഭരതനാട്യം കുച്ചുപ്പുടി മോഹിനിയാട്ടം ഫോക് ഡാൻസ് ഗ്രൂപ്പ് ഡാൻസ് എന്നീ ക്ലസ്സിക് ഡാൻസ്  മത്സരങ്ങൾക്ക് വിധി നിർണയിച്ചു.

ദുബായ് ജെംസ് അവർ ഓൺ ഇംഗിഷ് ഹൈസ്‌കൂൾ അൽവർക്കയിൽ  പഠിക്കുന്ന വിദ്യാർത്ഥി 'മറിയ സിറിയക് 'കലാതിലകം നേടി.കഴിഞ്ഞ എട്ട് വർഷമായി ക്ലാസിക് ഡാൻസ് പരിശീലനം നേടിയിരുന്നു. മൂന്നു വിഭാഗങ്ങളിൽ ആയി നടന്ന മൽസരങ്ങളിൽ ഒൻപതു വയസിനു താഴെ നടന്ന വിഭാഗത്തിൽ  അമിയ രാജ്,  തന്മയയും പങ്കിട്ടപ്പോൾ , ഒമ്പതുമുതൽ പന്ത്രണ്ടു വയസുവരെ നടന്ന വിഭാഗത്തിൽ ഋഷിക രാജുവും, പന്ത്രണ്ടു മുതൽ പതിനഞ്ചു വയസുവരെ നടന്ന വിഭാഗത്തിൽ അനാമിക അജയും വിജയികളായി. 

  വിജയിച്ചവർക്ക് ട്രോഫിയും സർട്ടിഫിക്കറ്റ് നൽകി.തുടര്ന്നു മത്സര വിജയികൾക്കുള്ള സമ്മാനദാനം നടത്തി.മത്സരത്തിൽ പങ്കെടുത്ത എല്ലവർക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകി.അബുദാബി മലയാളി സമാജത്തിൽ നടന്ന യുവജനോത്സവം.സമാപന സമ്മേളനം പ്രസിഡന്റ ഷിബു വർഗീസിന്റെ അധ്യക്ഷതയിൽ അൽ ബുസ്താൻ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോക്ടർ അനിൽകുമാർ ഉത്ഘാടനം ചെയ്തു.അഹല്യ ഹോസ്പിറ്റൽ  പ്രതിനിധി സൂരജ് പ്രഭാകർ,സമാജം ജനറൽ സെക്രട്ടറി ജയരാജൻ  കലാ വിഭാഗം സെക്രട്ടറി രേഖിൻ സോമൻ സലിം ചിറക്കൽ ഷാജികുമാർ  അനീഷ്‌മോൻ എന്നിവർ സംസാരിച്ചു.


പ്രധാന വാർത്തകൾ
 Top