30 May Saturday

ഇന്ത്യൻ ഇസ്ലാഹി സെന്റർ കുടുംബ സംഗമം

വെബ് ഡെസ്‌ക്‌Updated: Thursday Feb 6, 2020

മനാമ > ബഹ്‌റൈനിലെ മത, സാമൂഹിക, സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യമായ ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു.സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന പ്രമുഖ വ്യക്തിത്വവും പ്രശസ്ത എഴുത്തുകാരിയുമായ ഷെമിലി  ജോൺ മുഖ്യ പ്രഭാഷണം നടത്തി.

നാജിയ നൂറുദ്ദീൻ  അധ്യക്ഷയായി. ഹസീന സിറാജ് സ്വാഗതവും ഫെബി മുന്നാസ് നന്ദിയും പറഞ്ഞു.  ഇസ്ലാഹി സെന്റർ പ്രസിഡന്റ് സഫീർ കെ. കെ ആശംസ അർപ്പിച്ചു. ഇസ്മത് ജൻസീർ മൊമെന്റോ കൈമാറി.


പ്രധാന വാർത്തകൾ
 Top