26 January Tuesday

വായനയുടെ വിസ്മയ ചെപ്പ് തുറന്ന് സ്ത്രീകളും കുട്ടികളും സമീക്ഷയിൽ

വെബ് ഡെസ്‌ക്‌Updated: Friday Jul 5, 2019

ജിദ്ദ> സമീക്ഷ സാഹിത്യവേദിയുടെ പി.ജി. സ്മാരക പ്രതിമാസ വായനാദിനം ഷറഫിയ വില്ലേജ് റസ്റ്റോറന്റില്‍ നടന്നു. വായനയുടെ വിസ്മയ ലോകം തുറന്നുകൊണ്ടാണ് സ്ത്രീകളും കുട്ടികളും പുസ്തകങ്ങളുടെ വായനാനുഭവങ്ങള്‍ പങ്കുവെച്ചത്.

ഷഹീബ ബിലാലിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങ്, അനുപമ ബിജുരാജ് രബീന്ദ്രനാഥ ടാഗോറിന്റെ “ചോഖര്‍ബാലി” എന്ന നോവല്‍ അവതരിപ്പിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു.

കുട്ടികളുടെ സമീക്ഷയില്‍ റെഹാന്‍ വീരാന്‍ - “Danny The Champion of World”, ഫൈസ് മുഹമ്മദ് – “ഉണ്ണിമോനും കുരുവികളും”, ഫാദില്‍ സൈനുദ്ധീന്‍ - “The War of The World – H.G. Wells” എന്നീ പുസ്തകങ്ങളും അവതരിപ്പിച്ചു.

നൂറുന്നിസ ബാവ, സീമാ രാജീവ്‌, രെജിയ വീരാൻ , സേതുമാധവന്‍ മൂത്തേടത്ത്, അനില്‍ നാരായണ, സക്കീന ഓമശ്ശേരി, അബ്ദുള്ള മുക്കണ്ണി തുടങ്ങിയവര്‍ സംസാരിച്ചു. കിസ്മത്ത് മമ്പാട് സ്വാഗതവും ഹഫ്സ മുസാഫര്‍ നന്ദി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top