റിയാദ്> സിപിഐ എം സംസ്ഥാന സെക്രട്ടറി സഖാവ് കോടിയേരി ബാലകൃഷ്ണന്റെ സൗദി സന്ദർശനത്തോട് അനുബന്ധിച്ചു നവോദയ സാംസ്കാരിക വേദി കിഴക്കൻ പ്രവിശ്യയിലെ മലയാളി സമൂഹത്തെ മുഴുവൻ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന പ്രവാസി സംഗമം എന്ന പരിപാടിയുടെ സ്വാഗത സംഘം രൂപികരിച്ചു. യോഗത്തിൽ നവോദയ പ്രസിഡന്റ് പവനൻ മൂലക്കീൽ അധ്യക്ഷനായി. സംസ്ഥാന ക്ഷേമനിധി ബോർഡ് ഡയറക്ടർ ജോർജ് വർഗീസ് ഉൽഘാടനം ചെയ്തു.
501 അംഗ സ്വാഗത സംഘ കമ്മിറ്റിയിയെയും, വിവിധ സബ് കമ്മിറ്റികളെയും നവോദയ ജനറൽ സെക്രട്ടറി എം.എം നെയിം യോഗത്തിൽ പ്രഖ്യാപിക്കുകയുണ്ടായി. നവോദയ രക്ഷാധികാരി അംഗം ഇ.എം കബീറ സംസാരിച്ചു.നിരവിധി നവോദയ പ്രവർത്തകർ പങ്കെടുത്ത ചടങ്ങിന് കേന്ദ്ര ജോയിന്റ് സെക്രട്ടറി സൈനുദീൻ കൊടുങ്ങല്ലൂര്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.