20 March Wednesday

മാസ്‌ തബൂക്ക്‌ സർഗോൽസവം സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 4, 2018

ജിദ്ദ> തബൂക്കിനെ ആവേശകൊടുമുടിയിലെത്തിച്ച് സർഗോത്സവം സമാപിച്ചു.മലയാളി അസോസിയേഷൻ ഫോർ സോഷ്യൽ സർവ്വീസ് ( മാസ്സ് തബൂക്ക്)ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സർഗോത്സവം 2018 , തബുക്കിന്റെ മണ്ണിൽ വേറിട്ട ചരിത്രമായി മാറി.പ്രവാസി കുടുംബത്തിലെ നൂറിലധികം വിദ്യാർത്ഥികൾ വിവിധ കലാ പരിപാടികളിൽ ശ്രദ്ധേയ സാന്നിധ്യമായി.

ഗ്രൂപ് എ, ബി,സി,ഡി എന്നീ നാലു വിഭാഗങ്ങളിലായി നടന്ന കുട്ടികളുടെ ചിത്രരചനാ മത്സരത്തിൽ യഥാക്രമം ലെന മറിയം റോജൻ ,ലെന എൽസ ബിനു , കൃപ സാറാ സാബു ,ആന്റണി ജൂഡ് ജോൺഎന്നിവർ ഒന്നാം സ്ഥാനവും ഹന്നാ മറിയ,ഇഹ്‌സാൻ അഹ്‌മദ്‌,സ്നേഹ ലിസ സാബു ,അക്സ മറിയം ടൈറ്റസ് എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഫാൻസി ഡ്രസ്സിൽ യഥാക്രമം അമാൻ ഷംസുദീൻ ,ഷഹാന ഫാത്തിമ,ഫെബിയ മരിയാ ജേക്കബ്എന്നിവർ ഒന്നാം സ്ഥാനവും ഇയോൺ സുനു,അതിഥി രമേശ്, ഫെലിക്സ് ജെയിംസ് ജെയ്‌സൺ,ഇഹ്‌സാൻ അഹ്‌മദ്‌ ,സ്നേഹ ലിസ സാബു എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

മുതിർന്നവരുടെ പഞ്ചഗുസ്തിയിൽ നജീവ് ഹക്കീം ഒന്നാംസ്ഥാനവും സുരേഷ് രണ്ടാം സ്ഥാനവും നേടി. ബോൾത്രോ ജോബിൻ ജോൺ ഒന്നാം സ്ഥാനവും റോണി സെബാസ്റ്റ്യൻ രണ്ടാം സ്ഥാനവും നേടി.

വാശിയേറിയ വടംവലിയിൽ ടീം മദീന റോഡ് ജേതാക്കളായി. ഫൈസലിയ റണ്ണേഴ്‌സ് അപ്പ് ആയി. വനിതകളുടെ വടംവലിയിൽ ആൻസി ജേക്കബ് & ടീം ജേതാക്കളായി. വനിതകളുടെ കസേര കളിയിൽ സിജി നെബു ഒന്നാം സ്ഥാനവും റിൻസൺ ജയ്സൺ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.. നേരത്തെ നടന്ന ക്രിക്കറ് ടുർണമെന്റിൽ ടീം സാഗര ജേതാക്കളായി. ടീം ഷാറലാം റണ്ണേഴ്‌സ്അപ്പ് ആയി. ബാഡ്മിന്റൺ സിംഗിൾസിൽ സാൻജോ വിജയിയായി ഗ്രേയ്‌സൺ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഡബിൾസിൽ ഷംലസ്& അനസ് സഖ്യം ജേതാക്കളായി.ഡാജൻ & ഗ്രേയ്‌സൺ സഖ്യം രണ്ടാം സ്ഥാനം നേടി.കലാ കായിക മത്സരങ്ങൾക്ക് ശേഷം പ്രളയ ദുരിതാശ്വാസ - രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായ മാസ്സ് തബൂക്കിന്റെ വളണ്ടിയർമാരെ ആദരിക്കുന്നതിനായി ചേർന്ന അനുമോദന സമ്മേളനം തബൂക് ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ ഡോ: ആസിഫ് ബാബു ഉത്‌ഘാടനം ചെയ്തു.

ചടങ്ങിൽ മാസ്സ് പ്രസിഡന്റ് മാത്യു തോമസ് നെല്ലുവേലിൽ അധ്യക്ഷത വഹിച്ചു. മാസ്സ് മുഖ്യ രക്ഷാധികാരി പ്രദീപ് കുമാർ അനുമോദന പ്രമേയം അവതരിപ്പിച്ചു. തുടർന്ന നാട്ടിൽ വളണ്ടിയർമാരായി പ്രവർത്തിച്ച ദിലീഷ് ചാപ്പാനം, ഉബൈസ്‌ മുസ്തഫ, സുധീർ മീരാൻ, മോൻസി കൊച്ചിത്ര , ഷിനോസ് മാത്യുസ്‌ , മെജോ സ്റ്റീഫൻ, ജോമോൻ ജോൺ, ബിനു, ബിജി കുഴിമണ്ണിൽ, ഹാരിസ് മൈനാഗപ്പള്ളി, ദുരിതാശ്വാസ ക്യാമ്പിൽ ഭഷ്യവസ്തുക്കളും വസ്ത്രങ്ങളും എത്തിച്ച ന്യു കിംഗ് ഫഹദ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സുമാർ എന്നിവർക്കുള്ള മാസിന്റെ ഉപഹാരം സമർപ്പിച്ചു. മാസ്സ് സെക്രട്ടറി ഫൈസൽ നിലമേൽ സംഘടനാ അവലോകനം അവതരിപ്പിച്ചു. സി.സി.ഡബ്ല്യൂ.എ ചെയർമാൻ സിറാജ് കാരുവേലി, കെ.എം.സി.സി തബൂക് ജനറൽ സെക്രട്ടറി കെ.പി.മുഹമ്മദ്, ഓ.ഐ.സി.സി തബൂക് ജനറൽ സെക്രട്ടറി ലാലു ശൂരനാട്, തബൂക് വെൽഫെയർ അസോസിയേഷൻ സെക്രട്ടറി ഹാഷിം, തനിമ സെക്രട്ടറി സക്കീർ കാര്യവട്ടം , ഷാബു ഹബീബ് എന്നിവർ സംസാരിച്ചു. മാസ്സ് ജോയിന്റ് സെക്രട്ടറി ഉബൈസ് മുസ്തഫ സ്വാഗതവും പ്രോഗ്രാം കൺവീനർ ബിനോൾ ഫിലിപ് നന്ദിയും രേഖപ്പെടുത്തി.


പ്രധാന വാർത്തകൾ
 Top