Deshabhimani

പതാക ദിനം അഭിമാനത്തിന്റെയും ഐക്യത്തിന്റെയും സ്വത്വബോധത്തിന്റെയും പ്രതീകം:യുഎഇ പ്രസിഡൻറ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 04, 2024, 06:54 PM | 0 min read

ദുബായ് > പതാക ദിനം അഭിമാനത്തിന്റെയും ഐക്യത്തിന്റെയും സ്വത്വബോധത്തിന്റെയും പ്രതീകമാണെന്ന് യുഎഇ പ്രസിഡൻറ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. അബുദാബിയിലെ ഖസർ അൽ ഹുസ്നിൽ ദേശീയ പതാക ഉയർത്തി സംസാരിക്കുകയിരുന്നു അദ്ദേഹം. യുഎഇ ദേശീയ ഗാനത്തിന്റെ പ്രകടനത്തിനൊപ്പം പതാക ഉയർത്തൽ ചടങ്ങിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഉന്നത വിജയം നേടിയ ഒരു കൂട്ടം വിദ്യാർത്ഥികളും പങ്കെടുത്തു.

പതാക ദിനത്തിൽ രാജ്യത്തെ യുവാക്കളിൽ താൻ അഭിമാനം കൊള്ളുന്നുവെന്നും അവരിൽ തനിക്ക് ശുഭാപ്തിവിശ്വാസമുണ്ടെന്നും ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് പറഞ്ഞു. യുവാക്കളുടെ സമർപ്പണത്തിലൂടെയും നേട്ടങ്ങളിലൂടെയും നിശ്ചയദാർഢ്യത്തിലൂടെയും യുഎഇ പതാക എക്കാലത്തും ഉയരത്തിൽ പറക്കുമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home