മനാമ > ബഹറിന്‍ പ്രതിഭ സെന്‍ട്രല്‍ മാര്‍ക്കറ്റ് യൂണിറ്റ് സമ്മേളനം വി വി ദക്ഷിണാമൂര്‍ത്തി നഗറില്‍ പ്രസിഡന്റ് മഹേഷ് മൊറാഴ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പപ്പന് തീയ്യന് അദ്ധ്യക്ഷനായി. സെക്രട്ടറി എഎ അബ്ദുള്‍സലീം പ്രവര്‍ത്തന റിപ്പോര്‍ട്ടും കേന്ദ്ര കമ്മിറ്റി ജോയിന്റ് സെക്രെട്ടറി രാജേഷ് ആറ്റടപ്പ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു . പ്രതിഭ മുതിര്‍ന്ന നേതാവ് സുബൈര്‍ കണ്ണൂര്‍ സംസാരിച്ചു.
ഭാരവാഹികള്‍: എ.എ അബ്ദുള്‍ സലീം (പ്രസിഡന്റ്), യുപി ബിബിന്‍(സെക്രട്ടറി), നൗഷാദ് പൂനൂര് (വൈസ് പ്രസിഡന്റ്), നൗഷാദ് കാട്ടിപ്പാറ (ജോയിന്റ് സെക്രട്ടറി), അനീഷ് പിവി (മെമ്പര്‍ഷിപ് സെക്രട്ടറി). കേരള സര്‍ക്കാരിന്റെ പ്രവാസി കമ്മീഷന് അംഗമായി തിരഞ്ഞെടുക്കപ്പെട്ട സുബൈര്‍ കണ്ണൂരിനെ സമ്മേളനത്തില്‍ ആദരിച്ചു.പ്രതിഭ കേന്ദ്ര സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു .