17 September Tuesday

കേരള എഞ്ചിനീയേഴ്‌സ് ഫാമിലി ടെക്‌നോ ഫെസ്റ്റ് 2024 സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2024

മസ്കത്ത്‌ > ഒമാനിലെ മലയാളി എൻജിനീയർമാരുടെ കൂട്ടായ്മയായ കേരള എഞ്ചിനീയേഴ്‌സ് ഫാമിലി സംഘടിപ്പിച്ച ടെക്നോ ഫെസ്റ്റ് 2024 സമാപിച്ചു. വ്യവസായ പ്രമുഖരും എഞ്ചിനീയർമാരും ടെക്‌നോളജി പ്രേമികളും പങ്കെടുത്ത പരിപാടി എഞ്ചിനീയറിംഗ്  രംഗത്തെ ഏറ്റവും പുതിയ മുന്നേറ്റങ്ങളും നൂതനത്വങ്ങളും പ്രദർശിപ്പിച്ചു.

റൂവി ഷെറാട്ടൺ ഹോട്ടലിൽ നടന്ന പരിപാടി ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗ് ഉൽഘാടനം ചെയ്തു. ഗൾഫാർ എൻജിനീയറിങ് ആൻഡ് കോൺട്രാക്ടിങ് സ്ഥാപകൻ ഡോ.പി.മുഹമ്മദ് അലി, ഗൾഫാർ എൻജിനീയറിങ് ആൻഡ് കോൺട്രാക്റ്റിങ് വൈസ് ചെയർമാൻ മൊഹിയുദീൻ,  ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് വൈസ് ചെയർമാൻ എൻജിനീയർ ഹമൂദ് സാലം അൽ സാദി, ലുലു ഗ്രൂപ്പ് ഡയറക്ടർ ആനന്ദ് തുടങ്ങിയവർ പങ്കെടുത്തു.

അത്യാധുനിക സാങ്കേതിക വിദ്യകളും നൂതനാശയങ്ങളും പ്രദർശിപ്പിച്ചിരിക്കുന്ന നിരവധി  ടെക്‌നിക്കൽ എക്‌സിബിഷൻ സ്റ്റാളുകൾ ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കി.  കമ്പനികൾക്ക് അവരുടെ ഏറ്റവും പുതിയ ഉൽപ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കാനും  പരിപാടിയിൽ  പങ്കെടുക്കുന്നവർക്ക് ഭാവി സാങ്കേതികവിദ്യകൾ മനസ്സിലാക്കാനും അവസരം ലഭിച്ചു.

വ്യവസായ പ്രമുഖർ തങ്ങളുടെ വൈദഗ്‌ധ്യവും ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടും അവതരിപ്പിച്ച പരിപാടിയിൽ ഒമാനിലെ  ഭവന നഗരാസൂത്രണ മന്ത്രാലയം ഉൾപ്പെടെയുള്ള പ്രമുഖ കമ്പനികളുടെ അവതരണം ഉണ്ടായിരുന്നു.  വളർന്നുവരുന്ന സാങ്കേതികവിദ്യകൾ മുതൽ വ്യവസായ പ്രവണതകൾ വരെയുള്ള വിഷയങ്ങളിൽ വിലപ്പെട്ട അറിവ് നേടാൻ  പങ്കെടുത്തവർക്കെല്ലാം സാധിച്ചു. ഒമാനിലെ നിക്ഷേപ അവസരങ്ങളെ കേന്ദ്രീകരിച്ചുള്ള ടോക്ക് ഷോയും പരിപാടിയുടെ ഭാഗമായി അരങ്ങേറി.

കെഇഎഫ് പ്രസിഡൻ്റ്  പ്രേം കുമാർ, സെക്രട്ടറി മിഥുൻ എസ് കുമാർ, ടെക്‌നോ ഫെസ്റ്റ് ചെയർമാൻ സി വി ശ്രീനാഥ്, ഇവൻ്റ് കോ-ഓർഡിനേറ്റർ വേണു ഗോപിനാഥ്  തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top