15 November Friday

മലയാളം മീഡിയ പ്രൊമോഷന്‍ അംഗത്വ ഫീസ്‌ കൈമാറി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2019

കേളി വാദി ലബന്‍ യുണിറ്റ് അംഗം പ്രസാദ് അപേക്ഷാഫോറവും അംഗത്വ ഫീസും സൊസൈറ്റി പ്രസിഡന്‍റ് പി രാജീവിനു കൈമാറുന്നു.

റിയാദ്>  തിരുവനന്തപുരം ആസ്ഥാനമായി രൂപീകരിച്ച മലയാളം മീഡിയ പ്രൊമോഷന്‍ സൊസൈറ്റിയില്‍ അംഗത്വം എടുക്കുന്നതിനുള്ള അപേക്ഷാഫോറവും അംഗത്വ ഫീസും കൈമാറി. കേളി കലാ സാംസ്കാരിക വേദി ബദിയ ഏരിയ വാദി ലബന്‍ യൂണിറ്റ് അംഗമായ പ്രസാദ്  അംഗത്വ അപേക്ഷാഫോറവും അംഗത്വ ഫീസും റിയാദില്‍ നടന്ന ചടങ്ങില്‍ സൊസൈറ്റിയുടെ പ്രസിഡന്‍റ് പി രാജീവിനു കൈമാറി.

മാധ്യമ പഠന മേഖലയില്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുക, മാധ്യമ രംഗത്തെ പഠന ഗവേഷണങ്ങള്‍ക്കായി അര്‍ഹതപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സഹായം അനുവദിക്കുക, മാധ്യമ മേഖലയില്‍ പലവിധ ഉദ്യമങ്ങള്‍ നടപ്പാക്കുക, ഹൃസ്വ ചിത്രങ്ങള്‍, ഡോക്യുമെന്‍ററികള്‍, സീരിയലുകള്‍ തുടങ്ങിയവയുടെ നിര്‍മ്മാണവും, പ്രക്ഷേപണവും സാധ്യമാക്കുക  തുടങ്ങിയവയാണ് മലയാളം മീഡിയ പ്രൊമോഷന്‍ സൊസൈറ്റിയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍.

റിയാദില്‍ നടന്ന ചടങ്ങില്‍ കേളി രക്ഷാധികാരി സമിതി അംഗങ്ങളായ സജീവന്‍ ചൊവ്വ, സതീഷ് കുമാര്‍, ഗോപിനാഥന്‍ വേങ്ങര, കേളി ജോ: സെക്രട്ടറി സുധാകരന്‍ കല്ല്യാശ്ശേരി, ജോ: ട്രഷറര്‍ സെബിന്‍ ഇഖ്ബാല്‍, കേന്ദ്രകമ്മിറ്റി അംഗങ്ങളായ സുനില്‍കുമാര്‍, സുനില്‍ സുകുമാരന്‍, സുരേഷ് ചന്ദ്രന്‍,  ബദിയ ഏരിയയില്‍ നിന്നുള്ള കേളി പ്രവര്‍ത്തകര്‍, കുടുംബവേദി പ്രവര്‍ത്തകര്‍,  ജവാദ് പരിയാട്ട്, ഗീവര്‍ഗ്ഗീസ്, സജി മത്തായി, കിഷോര്‍ ഇ നിസ്സാം എന്നിവര്‍ പങ്കെടുത്തു

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top