14 August Friday

177 യാത്രക്കാരുമായി ദമ്മാം നവോദയയുടെ ചാർട്ടഡ് ഫ്ലൈറ്റ് കൊച്ചിയിൽ

വിഷ്ണുദത്ത് . കെUpdated: Saturday Jul 4, 2020

ദമ്മാം > കോവിഡ് സാഹചര്യത്തിൽ തൊഴിൽ നഷ്ടപെട്ടവരും , രോഗാതുരമായാവരും , സന്ദർശന വിസയിൽ വന്ന് കുടുംങ്ങി പോയവരും അടക്കം 177 പേർ ദമ്മാം നവോദയ ചാർട്ടഡ് വിമാനത്തിൽ ദമ്മാമിമിൽ നിന്നും കൊച്ചിയിൽ എത്തി. യാത്രികർക്ക്  ഭക്ഷണകിറ്റും നവോദയ പ്രവർത്തകർ എയർപോർട്ടിൽ എത്തി വിതരണം ചെയ്തു . വരും ദിവസങ്ങളിൽ നവോദയയുടെ പൂർണ്ണമായും സൗജന്യമായ ചാർട്ടഡ് വിമാനം ദമ്മാമിൽ നിന്നും സൗകര്യം ചെയ്യുന്നതായി നവാേദയ ഭാരവാഹികൾ അറിയിച്ചു . നിർധനരായ പ്രവാസികൾക്കായിരിക്കും ഈ സൗജന്യ സേവനം ഉപയോഗപ്പെടുത്താനുള്ള സൗകര്യമൊരുക്കുക .

3 മാസം മുൻപ് സ്ട്രാേക് സംഭവിച്ച് ശരീരത്തിൻ്റെ ഒരു ഭാഗം തളർന്ന കൊബാറിൽ തൊഴിൽ ചെയ്തിരുന്ന കൊല്ലം സ്വദേശി നിസാമും ഇന്നത്തെ നവോദയയുടെ ചാർട്ടഡ് ഫ്ലൈറ്റിൽ നാട്ടിലേക്ക് തിരിച്ചു .

അർഹരായ പ്രവാസികളെ മിതമായ നിരക്കിൽ നാട്ടിൽ എത്തിക്കാൻ വേണ്ടി കൂടുതൽ വിമാനങ്ങളുടെ സൗകര്യം  കേന്ദ്ര ഗവൺമെൻ്റ് ഒരുക്കണം എന്നും , അത് സംഭവിക്കാത്തതിനാലാണ് പ്രവാസി സംഘടകൾ വിമാനം ചാർട്ടഡ് ചെയ്യാൻ നിർബന്ധിതമായത് . അത് നിലവിലെ പ്രവാസികളുടെ പ്രശ്നങ്ങൾക്ക് ശാശ്വതമായ ഒരു പരിഹാരം അല്ല എന്നും ഭാരവാഹികൾ പറഞ്ഞു . എന്നാൽ പ്രതിപക്ഷമോ പ്രതിപക്ഷ പ്രവാസി സംഘടനകളോ കേന്ദ്ര സർക്കാറിൻ്റെ നിസംഗമായ സമീപനത്തെ ശരിവയ്ക്കുന്ന രീതിയിലുള്ള ഇടപെടലാണ് ഉണ്ടാകുന്നത്. ഇത് പ്രവാസി വിരുദ്ധവും യാഥാർത്ഥ്യവിരുദ്ധവും ആണ് എന്ന് ഭാരവാഹികൾ അറിയിച്ചു .


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top