18 June Tuesday

തൊഴിലാളികൾക്ക്‌ സ്നേഹവിരുന്നൊരുക്കി കേളി ന്യൂസനയ്യ ഏരിയ ജനകീയ ഇഫ്താർ സംഗമം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 4, 2019

റിയാദ്> റിയാദിലെ ഏവും വലിയ തൊഴിൽ മേഖലയായ ന്യൂസനയ്യയിലെ സാധാരണക്കാരായ തൊഴിലാളികൾക്ക്‌ സ്നേഹവിരുന്നൊരുക്കി കേളി ന്യൂസനയ്യ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനകീയ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

മലയാളികളെക്കൂടാതെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും, വിവിധ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളും ഉൾപ്പെടെ ആയിരത്തിലേറെ പേർ ഇഫ്താർ വിരുന്നിൽ  പങ്കെടുത്തു. കുടുംബങ്ങൾക്കും സ്ത്രീകൾക്കും നോമ്പുതുറക്കായി ന്യൂചില്ലീസ്‌ റസ്റ്റോറന്റിൽ പ്രത്യേക സൗകര്യവുമൊരുക്കിയിരുന്നു.

ലുലു ഗ്രൂപ്പ്, എ. ടു. സെഡ്‌ ദുബായ്‌ മാർക്കറ്റ്‌, ഇത്തിക്ക സുപ്പർ മാർക്കറ്റ്, ചേനാടൻ റെസ്റ്റോറന്റ്‌ തുടങ്ങി നിരവധി സ്ഥാപനങ്ങളും പൊതുസമൂഹവും കേളി ന്യൂസനയ്യ ഇഫ്താർ സംഗമത്തിന്റെ വിജയത്തിനായി സഹകരിച്ചിരുന്നു. സംഘാടക സമിതി കൺവീനർ ഹുസൈന്‍, ജോയിന്റ് കൺവീനർമാർ സുരേഷ് കൂവോട്, ഫൈസൽ മടവൂർ, ചെയര്‍മാന്‍ അബ്ദുൽ ജലീല്‍, വൈസ് ചെയർമാന്മാരായി അബ്ദുൽ നാസർ, ബേബി ചന്ദ്രകുമാർ, ട്രഷറർ മഹേഷ് കോടിയത്ത്, വിഭവ സമാഹരണം ജോർജ് വർഗീസ്, ജിനു വര്ഗീസ്, ഗതാഗതം അബ്ബാസ്, ഭക്ഷണം നിസാർ മണ്ണഞ്ചേരി , വളണ്ടിയർ ക്യാപ്റ്റൻ ബിബിൻ ജോൺ, ഏരിയ രക്ഷാധികാരി കമ്മിറ്റി കൺവീനറും കേളി ജോ: സെക്രട്ടറിയുമായ ഷമീർ കുന്നുമ്മൽ, ഏരിയ പ്രസിഡണ്ട് മനോഹരൻ, സെക്രട്ടറി സുരേഷ്‌ കണ്ണപുരം, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ, വിവിധ യുണിറ്റ്‌ ഭാരവാഹികൾ എന്നിവർ അടങ്ങുന്ന 101 അംഗ സംഘാടക സമിതി നേതൃത്വം നൽകി.

കേന്ദ്ര രക്ഷാധികാരി സമിതി അംഗങ്ങള്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, കുടുംബവേദി പ്രവർത്തകർ എന്നിവരും ന്യൂസനയ്യ ഏരിയ ജനകീയ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top