21 July Sunday

കേളി യാത്രയയപ്പ് നല്‍കി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 4, 2019


റിയാദ്> കേളി കലാസാംസ്കാരിക വേദിയ സുലൈ ഏരിയ സുലൈ യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ  അൻവർ  സാദത്തിനും അൻവർ പാറമ്മലിനും യൂണിറ്റിൻറെ നേത്യത്വത്തിൽ യാത്രയയപ്പ് നൽകി.

17 വർഷമായി പ്രവാസിയായ മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങൽ സ്വദേശിയായ അൻവർ സാദത്ത് ഒതൈം ഹൈപ്പര്‍ മാര്‍ക്കറ്റിലെ  ജീവനക്കാരനായിരുന്നു. 18 വർഷമായി പ്രവാസിയായ അൻവർ പാറമ്മൽ ഐക്കിയ കമ്പനിയിൽ ജീവനക്കാരനായിരുന്നു. മലപ്പുറം ജില്ലയിലെ നിലമ്പൂർ സ്വദേശിയാണ്.

യൂണിറ്റ് പ്രസിഡൻറ് മുഹമ്മദ് ഖാൻ അദ്ധ്യക്ഷനായിരുന്ന യാത്രയയപ്പ് യോഗത്തിൽ യൂണിറ്റ് സെക്രട്ടറി കാഹിം ചേളാരി സ്വാഗതം പറഞ്ഞു. കേളി കേന്ദ്ര സാംസ്കാരിക സമിതി കണ്‍വീനര്‍ ടി.ആർ. സുബ്രമണ്യൻ, സുലൈ ഏരിയ സെക്രട്ടറി ബോബി മാത്യു, ഏരിയ രക്ഷാധികാരി സമിതി  കണ്‍വീനര്‍ ബാലക്യഷ്ണൻ, ലത്തിഫ്, ഫക്രുദ്ധിൻ, ജോർജ്ജ്, കമാൽ, ഷാജിൽ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി കാഹിം ചേളാരി, അൻവർ സാദത്തിനും, ഫക്രുദ്ധിൻ അൻവർ പാറമ്മലിനും ഉപഹാരങ്ങള്‍  സമ്മാനിച്ചു. അൻവർ  സാദത്തും, അൻവർ പാറമ്മലും നന്ദി പറഞ്ഞു.

 


പ്രധാന വാർത്തകൾ
 Top