23 January Wednesday

കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഫുജൈറ പ്രതീകാത്മക മതില്‍ തീര്‍ത്തു

വെബ് ഡെസ്‌ക്‌Updated: Friday Jan 4, 2019

കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഫുജൈറ യൂണിറ്റ് വനിതാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരളത്തിലെ വനിതാ മതിലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രതീകാത്മക വനിതാ മതില്‍ സൃഷ്ടിച്ചു. മദ്ഹബ് പാര്‍ക്കില്‍ നടന്ന വനിതാ മതിലിന് കൈരളി കൈരളി സെന്‍ട്രല്‍ കമ്മിറ്റി വനിതാ കണ്‍വീനര്‍ ശുഭ രവി, ഫുജൈറ യൂണിറ്റ് കണ്‍വീനര്‍ വനിതാ കണ്‍വീനര്‍ ബിജി സുരേഷ്, ജായിന്റ്കണ്‍വീനര്‍മാരായ അനുമോള്‍, അംബിക ശൈലേന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി വനിതാ മതില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ നവോത്ഥാന പ്രതിജ്ഞയും ചൊല്ലി. പ്രവര്‍ത്തകര്‍ക്ക് യൂണിറ്റ് കണ്‍വീനര്‍ ബിജിസുരേഷ് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. 


പ്രധാന വാർത്തകൾ
 Top