Deshabhimani

കുവൈത്ത് തൊഴിൽ നിയമങ്ങളെക്കുറിച്ച് ബോധവത്കരണം

വെബ് ഡെസ്ക്

Published on Dec 03, 2024, 02:02 PM | 0 min read

കുവൈത്ത്‌ സിറ്റി > ഇന്ത്യൻ എംബസി, കുവൈത്ത്‌ , സ്വകാര്യ, ഗാർഹിക മേഖലയുമായി ബന്ധപ്പെട്ട കുവൈത്ത്‌ തൊഴിൽ നിയമങ്ങളെക്കുറിച്ച് ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങളുടെ പ്രതിനിധികൾക്കായി ബോധവത്കരണ സെഷൻ സംഘടിപ്പിച്ചു. എംബസി ഓഡിറ്റോറിയത്തില്‍ ലേബര്‍ വിഭാഗത്തിന്റെ നേത്യത്വത്തില്‍ നടന്ന പരിപാടി അംബാസഡര്‍ ഡോ. ആദര്‍ശ് സ്വൈക ഉദഘാടനം ചെയ്‍തു.

പരാതിയുള്ള ഏതൊരു ഇന്ത്യന്‍ പൗരനും എംബസിയെ എപ്പോള്‍ വേണമെങ്കില്ലും സമീപിക്കാം. പരാതികള്‍ പരിഹരിക്കുന്നതിന് എംബസിയുടെ അടിയന്തിര വാട്ട്‌സ്ആപ്പ് ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ ലഭ്യമാണ്. കൂടാതെ, ആശങ്കകള്‍ നേരിട്ട് ഉദ്യോഗസ്ഥരുമായി നേരിട്ട് ബോധിപ്പിക്കാന്‍ 'ഓപ്പണ്‍ ഹൗസ്' സംവിധാനം ഉപയോഗിക്കണമെന്നും അംബാസഡര്‍ പറഞ്ഞു. സ്വകാര്യമേഖലയിലും (ആര്‍ട്ടിക്കിള്‍ 18) ഗാര്‍ഹിക തൊഴില്‍(ആര്‍ട്ടിക്കിള്‍ 20) രംഗത്തെ വിദേശ തൊഴിലാളികളുടെ വിവിധ അവകാശങ്ങളും ചട്ടങ്ങളും നിയന്ത്രണങ്ങളെക്കുറിച്ച് കുവൈത്ത് ഉദ്യോഗസ്ഥർ വിവരണം നല്‍കി. സ്വകാര്യ കമ്പനി ജീവനക്കാര്‍ക്ക്, തൊഴിലുടമയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ലംഘനങ്ങള്‍ ബന്ധപ്പെട്ട അധികാരികളെ അറിയിക്കാനുള്ള രീതികള്‍ വിവരിച്ചു. ഒപ്പം, ഏതെങ്കിലും പരാതി ഉണ്ടെങ്കില്‍ എംബസി പബ്ലിക് മാന്‍പവര്‍ അതോറിറ്റിയിൽ (പിഎഎം), ഫയല്‍ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.

ഗാര്‍ഹികമേഖലയിലെ തൊഴിലാളികളുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍,അവകാശങ്ങള്‍, നിയന്ത്രണങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് ഡൊമസ്റ്റിക് ലേബര്‍ വിഭാഗം അധികാരികള്‍ വിവരിച്ചു . വിവിധ ഇന്ത്യന്‍ അസോസിയേഷനുകളുടെ പ്രതിനിധികള്‍, ഇന്ത്യന്‍ കമ്പനികളില്‍ നിന്നുള്ള എച്ച്ആ ര്‍ ഉദ്യോഗസ്ഥര്‍, കുവൈത്ത് ആസ്ഥാനമായുള്ള റിക്രൂട്ടിങ് ഏജന്‍സികള്‍ എന്നിവര്‍ സെഷനില്‍ പങ്കെടുത്തു. ആര്‍ട്ടിക്കിള്‍ 18, ആര്‍ട്ടിക്കിള്‍ 20 വിഭാഗങ്ങളുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങള്‍ കമ്മ്യൂണിറ്റി അംഗങ്ങള്‍ കുവൈത്ത് അധികൃതരുമായി സംവദിച്ചു.

 ഇന്ത്യൻ എംബസിയുടെ തൊഴില്‍ വിഭാഗം മേധാവി മാനസ് രാജ് പട്ടേല്‍, എംബസി പബ്ലിക് മാന്‍പവര്‍ അതോറിറ്റിയില്‍ നിന്ന് മഹാ അൽ ആസ്മി, ഡേ.അദ്‌നാന്‍ അല്‍ ബലൂഷി , ഡൊമസ്റ്റിക് ലേബര്‍ വിഭാഗത്തില്‍ നിന്ന് നാസില്‍ ഖാലിദ് അല്‍ കന്ദരി, അദല്‍ അല്‍ റഷീദി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.



deshabhimani section

Related News

0 comments
Sort by

Home