06 December Friday

കേളി വിദ്യാഭ്യാസ മേന്മ പുരസ്കാരം അവസാനഘട്ടം വിതരണം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Monday Dec 2, 2019

കേളി വിദ്യാഭ്യാസ മേന്മ പുരസ്കാരം അവസാനഘട്ട വിതരണോത്ഘാടനം ഗോപി കോട്ടമുറിക്കല്‍ നിര്‍വ്വഹിക്കുന്നു.


കൊച്ചി> റിയാദ് കേളി കലാ സാംസ്കാരിക വേദിയുടെ  നേതൃത്വത്തില്‍ 10, 12 ക്ലാസ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കുന്ന കേളി അംഗങ്ങളുടെ മക്കൾക്കായി എല്ലാ വര്‍ഷവും നല്‍കി വരുന്ന കേളി വിദ്യാഭ്യാസ മേന്മാ പുരസ്കാരത്തിന്‍റെ അവസാന ഘട്ട വിതരണം നടന്നു. മലപ്പുറം, തിരുവനന്തപുരം, പാലക്കാട്‌, കൊല്ലം എന്നിവിടങ്ങളിലാണ് മുന്‍ ഘട്ടങ്ങളില്‍ പുരസ്കാര  വിതരണം നടന്നത്.

കേരള പ്രവാസി സംഘം എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലുവ മഹാനാമിയിൽ  നടന്ന ചടങ്ങിൽ സിപിഐ (എം) സംസ്ഥാനകമ്മിറ്റി അംഗവും, മുൻ എംഎല്‍എയും പ്രവാസിസംഘം ജില്ലാ രക്ഷാധികാരിയുമായ ഗോപി കോട്ടമുറിക്കൽ  പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു.

ജീവകാരുണ്യ രംഗങ്ങളിലെ കേളിയുടെ ഇടപെടലുകൾ നിരാലംബരായ ജനങ്ങൾക്ക് ആശ്വാസകരമാണെന്നും മാതൃകാപരമായ ഇത്തരം ഇടപെടലുകൾ നടത്താൻ പ്രവാസിസംഘത്തിന്റെയും ഇടതുപക്ഷ സർക്കാരിന്റെയും എല്ലാവിധ സഹായസഹകരണങ്ങളും ഉണ്ടായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

2018-2019 വര്‍ഷത്തെ   എസ്എസ്എല്‍സി, പ്ലസ്ടൂ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ എറണാകുളം, തൃശൂർ, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ കേളി അംഗങ്ങളുടെ മക്കളായ ഹഫ്സാന, നിഹാല ഫാത്തിമ, അഞ്ജലി മോഹനൻ, എയ്ഞ്ചൽ മേരി ജോർജ്ജ് , ബെവിൻ ബെനറ്റ് എന്നിവരാണ് പുരസ്കാരവും കാഷ് അവാര്‍ഡും ഏറ്റുവാങ്ങിയത്.

കേരള പ്രവാസി സംഘം ജില്ലാ പ്രസിഡണ്ട് ഇ.ഡി ജോയ്  അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രവാസി സംഘം എറണാകുളം ജില്ല ജോ. സെക്രട്ടറി പി എന്‍ ദേവാനന്ദൻ സ്വാഗതം ആശംസിച്ചു. കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി എ സി ആനന്ദൻ, സിപിഐ (എം) ആലുവ ഏരിയ സെക്രട്ടറി എ പി ഉദയകുമാർ, കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ, വിദ്യാഭ്യാസ മേന്മ പുരസ്കാരം കോഡിനേറ്റര്‍ റഷീദ് മേലേതിൽ, എം യു അഷറഫ്, കേളി ബദിയ ഏരിയ രക്ഷാധികാരി സമിതി അംഗം റഫീക്ക് പാലത്ത്, കേളി കുടുംബവേദി മുൻ വൈസ്.പ്രസിഡണ്ട് ബിന്ധ്യ മഹേഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കേളി അംഗമായിരുന്ന മഹേഷ് കോടിയത്ത് നന്ദി രേഖപ്പെടുത്തി.

പുരസ്‌കാരത്തിന് അര്‍ഹരായ കുട്ടികളുടെയും കേളി അംഗങ്ങളുടെയും  കുടുംബാംഗങ്ങള്‍, നാട്ടില്‍ അവധിയിലുള്ള കേളി അംഗങ്ങള്‍, കേരള പ്രവാസി സംഘം പ്രവര്‍ത്തകര്‍ എന്നിവരും പുരസ്‌കാര വിതരണ ചടങ്ങില്‍ പങ്കെടുത്തു.


 
 


പ്രധാന വാർത്തകൾ
 Top