16 October Wednesday

കൈരളി സലാല യാത്രയയപ്പ് നൽകി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2024

സലാല > 22 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കൈരളി സലാല തുംറൈത്ത് യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം അലി കണ്ടേക്കാട്ടിലിന് കൈരളി സലാല തുംറൈത്ത് യൂണിറ്റ് യാത്രയയപ്പ് നൽകി. കൈരളി സലാല ജനറൽ സെക്രട്ടറി സിജോയ് പേരാവൂർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡന്റ്  സന്തോഷ്‌ ബാബു, കൈരളി ആക്റ്റിങ് രക്ഷാധികാരി പി എം റിജിൻ, സെക്രട്ടറിയേറ്റ് അംഗം രാജേഷ് പുറമേരി, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ സിബു ഖാൻ, സണ്ണി സാമുവൽ, ആക്റ്റിങ് സെക്രട്ടറി ഷാജി,  ബൈജു എന്നിവർ സംസാരിച്ചു.  
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top