15 October Tuesday

യുഎഇയിൽ നേരിയ ഭൂചലനം

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2024

ദുബായ് > യുഎഇ യിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. സെപ്തംബർ ഒന്നിന് മസാഫിയിൽ 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ നാഷണൽ സീസ്മിക് നെറ്റ്‌വർക്ക് ഇക്കാര്യം റിപ്പോർട്ട് ചെയ്തു. രാവിലെ 07.53 ന് 1.6 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. യു.എ.ഇ.യിൽ ഇതേ തുടർന്ന് നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്ന് എൻസിഎം സ്ഥിരീകരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top