06 June Saturday

സാംസ്കാരിക മേഖലയിലെ പൊതു ഇടങ്ങള്‍ തിരിച്ചു പിടിക്കുക: പി രാജീവ്‌

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2019

കേളി പത്താം കേന്ദ്ര സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി രാജീവ്‌ ഉത്ഘാടനം ചെയ്യുന്നു

റിയാദ് > മാറി വരുന്ന കാലത്തിനനുസരിച്ച് പൊതു ഇടങ്ങൾ തിരിച്ചു പിടിക്കാൻ കേളിയെ പോലുള്ള സാംസ്കാരിക സംഘടനകള്‍ വ്യത്യസ്തമായ രൂപകങ്ങൾ ആവിഷ്കരിക്കാൻ ശ്രമിക്കണമെന്ന് കേളിയുടെ പത്താം കേന്ദ്ര സമ്മേളനം ഉത്ഘാടനം ചെയ്തു സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി രാജീവ് പറഞ്ഞു. സൈമൺ ബ്രിട്ടോ നഗറിൽ നടന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കാന്‍ കേളി പ്രവര്‍ത്തകരോടൊപ്പം റിയാദ് മലയാളി സമൂഹത്തിലെ നിരവധി പേരും എത്തിയിരുന്നു.

പ്രളയാനന്തര കേരളത്തില്‍ പാരിസ്ഥിതിക വിഷയങ്ങള്‍ക്ക് മുന്‍ഗണനനല്‍കുന്ന ഒട്ടനവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പിണറായി സര്‍ക്കാര്‍ തുടക്കം കുറിച്ചതായും എന്നാല്‍ അത്തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ തമസ്ക്കരിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.ചരിത്ര വസ്തുതകള്‍ കൃത്യമായി മനസ്സിലാക്കാതെ കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ അനുകൂലിക്കുന്ന സംഘപരിവാർസംഘടനകള്‍, റദ്ദാക്കിയതിനെ അനുകൂലിക്കാത്തവരെയെല്ലാംഇന്ത്യാവിരുദ്ധരെന്ന് മുദ്രകുത്താനുള്ള ശ്രമമാണ് നടത്തുന്നതെന്നുംഅതുപോലെ കാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും ഈവകുപ്പ് റദ്ദാക്കലിലൂടെ പാകിസ്ഥാന് നേട്ടങ്ങൾ കൊയ്യാൻഅവസരമൊരുക്കികൊടുത്തിരിക്കുകയാണ് മോഡി സർക്കാർചെയ്തതെന്നും പി. രാജീവ് പറഞ്ഞു.

ആഗോളവല്‍ക്കരണത്തെ പിന്തുണച്ച സാമ്രാജ്യത്വ ശക്തികൾസാമ്പത്തിക പ്രതിസന്ധിമൂലം തങ്ങളുടെ രാജ്യങ്ങള്‍ മതില്‍ കെട്ടിവേര്‍തിരിച്ചുംതങ്ങളുടെ മാര്‍ക്കറ്റ് മറ്റുള്ളവരുടെ മുന്നില്‍കൊട്ടിയടച്ചും അപആഗോളവല്‍ക്കരണത്തെ പിന്തുണക്കുന്നഅവസ്ഥയാണ് ഇന്നുള്ളതെന്നും അദ്ദേഹം ആരോപിച്ചു.

കേളി പ്രസിഡന്റ്‌ ദയാനന്ദന്‍ ഹരിപ്പാട്‌  അധ്യക്ഷനായി. സമ്മേളന സംഘാടക സമിതി കണ്‍വീനര്‍ ഗോപിനാഥന്‍ വേങ്ങര സ്വാഗതവും, കേളി ജോയിന്‍റ്സെക്രട്ടറി ഷമീര്‍ കുന്നുമ്മല്‍ ആമുഖ പ്രഭാഷണവും നടത്തി.കേന്ദ്രകമ്മിറ്റി അംഗം വാസുദേവന്‍ രക്തസാക്ഷി പ്രമേയവും സെബിന്‍ ഇഖ്ബാല്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു.സൗദിയിലെ വിവിധ പ്രവിശ്യകളിലുള്ള സഹോദര സംഘടനാപ്രതിനിധികളായ എം എം നയീം (ദമ്മാം നവോദയ), ഷിബു തിരുവനന്തപുരം(ജിദ്ദ നവോദയ), ഡോ.മുബാറക് സാഹ്നി (ജല ജിസാന്‍), ബാബു (അസീര്‍പ്രവാസി സംഘം), പ്രദീപ്‌ (മാസ് തബൂക്), ഷാജി വയനാട് (ഖസ്സിംപ്രവാസി സംഘം), സമീര്‍ (ഹയില്‍ നവോദയ), സജ്ജാദ് (ഐഎംസിസി),ചില്ല സര്‍ഗ്ഗവേദി കോര്‍ഡിനേറ്റര്‍ നൌഷാദ് കോര്‍മത്ത്, കേളികുടുംബവേദി സെക്രട്ടറി സീബ അനിരുദ്ദന്‍ എന്നിവർ സമ്മേളനത്തെഅഭിവാദ്യം ചെയ്ത് സംസാരിച്ചു.

കേളി രക്ഷാധികാരി സമിതി ആക്ടിംഗ് കണ്‍വീനര്‍ കെപിഎം സാദിഖ്, കേളിസെക്രട്ടറി ഷൗക്കത്ത് നിലമ്പുര്‍, രക്ഷാധികാരി സമിതി അംഗങ്ങളായസജീവന്‍ ചൊവ്വ, സതീഷ് കുമാര്‍, സുധാകരന്‍ കല്ല്യാശ്ശേരി, കേന്ദ്രകമ്മിറ്റി അംഗങ്ങൾ എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top