08 August Saturday

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി നിലനിര്‍ത്തുക: കേളി മുസാഹ്മിയ ഏരിയ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2019

നാലാമത് മുസാഹ്മിയ ഏരിയ സമ്മേളനം കേളി മുഖ്യ രക്ഷാധികാരി സമിതി അംഗം സജീവന്‍ ചൊവ്വ ഉത്ഘാടനം ചെയ്യുന്നു

റിയാദ്> പതിനാല് കോടിയോളം ഇന്ത്യക്കാരെ ദാരിദ്ര്യത്തിന്റെ രൂക്ഷതയിൽനിന്ന് കരകയറാൻ സഹായിച്ച മഹാന്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പോറലേൽക്കാതെ തുടരേണ്ടത് രാജ്യത്തെ താഴ‌്ന്ന വരുമാനക്കാരുടെയും അസംഘടിതരായ ദുർബലവിഭാഗങ്ങളുടെയും ആവശ്യമാണ്. ദാരിദ്ര്യംകൊണ്ട് പൊറുതിമുട്ടുന്ന ഗ്രാമീണജനതയ‌്ക്ക‌് ആശ്വാസമെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇടതുപക്ഷ പാർടികൾ മുന്നോട്ടുവച്ച ആശയമാണ്, ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത്, ഇടതുപക്ഷത്തിന്റെ സമ്മർദഫലമായി, യാഥാർഥ്യമായത്. ഈ പദ്ധതിക്ക് തുരങ്കംവയ‌്ക്കുന്ന കേന്ദ്ര സർക്കാർ നടപടികള്‍ അവസാനിപ്പിച്ച് പദ്ധതി സംരക്ഷിച്ച് നിലനിര്‍ത്തണമെന്ന് കേളി മുസാഹ്മിയ ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

റിയാദ്  കേളി കലാസാംസാകാരിക വേദിയുടെ  പത്താമത് കേന്ദ്ര സമ്മേളത്തിന്റെ മുന്നോടിയായി മുസാഹ്മിയ ഏരിയയുടെ നാലാമത് സമ്മേളനം  ഇ. എം. എസ് നഗറിൽ നടന്നു.  കേളി മുഖ്യ രക്ഷാധികാരി സമിതി അംഗം സജീവന്‍ ചൊവ്വ സമ്മേളനം ഉത്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ജനാര്‍ദ്ദനന്‍  താൽക്കാലിക അധ്യക്ഷനായി ആരംഭിച്ച സമ്മേളനത്തിൽ നസ്റുദ്ധീന്‍ ആമുഖ പ്രഭാഷണം നടത്തി.

സംഘാടക സമിതി കൺവീനർ രതീഷ് സ്വാഗതം പറഞ്ഞു. നിസാറുദ്ധീന്‍  രക്തസാക്ഷി പ്രമേയവും ഹക്കീം  അനുശോചന പ്രമേയവും അവതരിപ്പിച്ചു. വിജയന്‍, മുഹമ്മദലി ( രജിസ്ട്രേഷൻ), ജനാര്‍ദ്ദനന്‍, നടരാജന്‍, സന്തോഷ്‌   (പ്രസീഡിയം), അലി കെ. പി., ശങ്കരന്‍ പി. പി.  (സ്റ്റിയറിംഗ്) , കലേഷ്‌, നിസാറുദ്ധീന്‍ വി. ടി.  (മിനുട്സ്), ജെറി തോമസ്‌, ഗോപി (പ്രമേയം), വിജയന്‍, അബ്ബാസ്  (ക്രഡൻഷ്യൽ) എന്നിവർ അടങ്ങുന്ന സബ് കമ്മിറ്റികൾ സമ്മേളനം നിയന്ത്രിച്ചു. ഏരിയ സെക്രട്ടറി ശങ്കരന്‍ പി. പി. പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ഷമീര്‍ എം. കെ.  വരവ് ചിലവ് കണക്കും കേളി ജോയിന്റ് സെക്രട്ടറി മെഹറൂഫ് പൊന്ന്യം  സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.

ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കുക (സുനില്‍), തൊഴിലുറപ്പ് പദ്ധതി നിലനിര്‍ത്തുക (സുരേഷ്), പൊതുമേഖലാ സ്ഥാപനങ്ങള്‍ സംരക്ഷിക്കുക  (ഹക്കീം ) എന്നീ പ്രമേയങ്ങൾ സമ്മേളനം പാസ്സാക്കി. പ്രവർത്തന റിപ്പോർട്ടിനമേലുള്ള ചർച്ചകൾക്ക് ശങ്കരന്‍ പി. പി.യും, വരവ്  ചിലവ് കണക്കിന് മേലുള്ള ചർച്ചക്ക് ഷമീര്‍ എം. കെ.യും, സംഘടന ചർച്ചക്കുള്ള മറുപടി കേളി വൈസ് പ്രസിഡന്റ് സുധാകരന്‍ കല്യാശ്ശേരിയും, രാഷ്ട്രീയ ചർച്ചക്കുള്ള മറുപടി കേളി മുഖ്യ രക്ഷാധികാരി സമിതി അംഗം സതീഷ്‌ കുമാറും  പറഞ്ഞു.

കേളി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ടി. ആര്‍. സുബ്രമണ്യന്‍, സുരേഷ് കണ്ണപുരം, ജോഷി പെരിഞ്ഞനം, പ്രദീപ്‌ രാജ്, ജയപ്രകാശ്, ഒ. പി. മുരളി,  ബദിയ രക്ഷാധികാരി സമിതി കൺവീനർ അലി കെ. വി., സമിതി അംഗം കിഷോര്‍ ഇ നിസ്സാം  എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു കൊണ്ട് സംസാരിച്ചു. ചാക്കോ ഇട്ടി  ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു.

നടരാജന്‍ (പ്രസിഡന്റ്) , ഷമീര്‍ എം. കെ.  (സെക്രട്ടറി), ഗോപി  (ട്രഷറർ), ജെറി തോമസ്‌, കലേഷ്‌ (വൈസ് പ്രസിഡന്റ്മാർ), അബ്ബാസ്, സാജുകുമാര്‍  (ജോയിന്റ് സെക്രട്ടറിമാർ), , വിജയന്‍  (ജോയിന്റ് ട്രഷറർ), ജനാര്‍ദ്ദനന്‍, ശങ്കരന്‍ പി. പി., നസ്റുദ്ധീന്‍, കെ. സുരേഷ്, നിസാറുദ്ധീന്‍ എന്നിവരെ  ഭാരവാഹികളായി സമ്മേളനം തിരഞ്ഞെടുത്തു. സെക്രട്ടറി ഷമീര്‍ എം. കെ.  നന്ദി പറഞ്ഞു .


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top