20 September Friday

കേരളമോഡല്‍ പ്രവാസി പുനരധിവാസ പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുക: കേളി ബത്ഹ ഏരിയ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 2, 2019

പുതിയ ഭാരവാഹികളായി സമ്മേളനം തിരഞ്ഞെടുത്ത സി.ടി. പ്രകാശൻ (പ്രസിഡണ്ട്) പ്രഭാകരന്‍ കണ്ടോന്താര്‍ (സെക്രട്ടറി) രാജേഷ് ചാലിയാര്‍ (ട്രഷറര്‍) എന്നിവര്‍

റിയാദ്> കേരളത്തിലെ ഇടത് സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിക്കുന്ന വിവിധ പ്രവാസിക്ഷേമ പദ്ധതികളും ലോക കേരള സഭയും മാതൃകയാക്കി കേന്ദ്ര സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ വിഭാവനം ചെയ്ത് നടപ്പാക്കണമെന്ന് കേളി ബത്ഹ ഏരിയ എട്ടാമത് സമ്മേളനം ആവശ്യപ്പെട്ടു.  

കേരളത്തിന്റെ മതനിരപേക്ഷയെ തകര്‍ക്കാനുള്ള ആര്‍.എസ്.എസ്ബിജെപിയുടെ “മിഷന്‍ കേരള” പദ്ധതിയെ മതേതര മനസുകള്‍ ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കണമെന്നും, വിമാന യാത്രാക്കൂലി വര്‍ധനവ്‌ മൂലം പ്രവാസികള്‍ക്ക് ഉണ്ടാകുന്ന പ്രയാസത്തിനു ശാശ്വത പരിഹാരം കാണാന്‍ എയര്‍ കേരള പദ്ധതി ഉടന്‍ നടപ്പാക്കണമെന്നും സമ്മേളനം വിവിധ പ്രമേയങ്ങളിലൂടെ ആവശ്യപ്പെട്ടു.

ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ സ: നാരായണൻ കയ്യൂർ നഗറിൽ നടന്ന സമ്മേളനം ലോക കേരളസഭാംഗവും, അരാര്‍ പ്രവാസി സംഘം രക്ഷാധികാരിയുമായ സ: കുഞ്ഞഹമ്മദ് കൂരാച്ചുണ്ട്  ഉദ്ഘാടനം ചെയ്തു. രാമകൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തിയ സമ്മേളനത്തില്‍ സുരേന്ദ്രന്‍ കൂട്ടായി അധ്യക്ഷനായി. ഉമ്മർ സ്വാഗതം പറഞ്ഞു.

സുരേന്ദ്രൻ കൂട്ടായി, സെൻ ആന്റണി, കെ. പി. കൃഷ്ണൻ (പ്രസീഡിയം), പ്രഭാകരന്‍ കണ്ടോന്താര്‍, സി.ടി. പ്രകാശൻ, അനിൽ അറക്കൽ, തങ്കച്ചൻ (സ്റ്റിയറിംഗ്), രജീഷ് പിണറായി, വിനോദ് മലയിൽ, ഷഫീഖ്  (മിനുട്ട്സ്), അഡ്വ. അജിത് ഖാൻ, മുരളി കണിയാരത്ത്, സൗബീഷ് (പ്രമേയം), ശശികുമാർ, ഉമ്മർ, രാജേഷ് ചാലിയാര്‍ (ക്രഡന്‍ഷ്യല്‍) എന്നിവര്‍  വിവിധ സബ്‌ കമ്മിറ്റികളുടെ ചുമതലകള്‍ നിര്‍വ്വഹിച്ചു. ബിജു തായമ്പത്ത് രക്തസാക്ഷി പ്രമേയവും, വിനോദ് അനുശോചന പ്രമേയവും, ഏരിയാ സെക്രട്ടറി പ്രഭാകരന്‍ കണ്ടോന്താര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഏരിയാ ട്രഷറര്‍ സി.ടി. പ്രകാശൻ വരവ് ചിലവ് കണക്കും,  കേളി ജോ: സെക്രട്ടറി മഹറൂഫ് പൊന്ന്യം  സംഘടനാ റിപ്പോര്‍ട്ടും  അവതരിപ്പിച്ചു.

പ്രതിനിധികളുടെ ചര്‍ച്ചയ്ക്ക് പ്രഭാകരന്‍ കണ്ടോന്താര്‍, സി.ടി. പ്രകാശൻ, കേളി സെക്രട്ടറി ഷൌക്കത്ത് നിലംബൂർ, പ്രസിഡന്‍റ് ദയാനന്ദൻ ഹരിപ്പാട് എന്നിവര്‍ മറുപടി പറഞ്ഞു. മുഖ്യ രക്ഷാധികാരി സമിതി അംഗം സതീഷ് കുമാർ, കേളി ട്രഷറര്‍ ഗീവർഗീസ്, വൈസ് പ്രസിഡന്‍റ്  സുധാകരൻ കല്യാശേരി എന്നിവര്‍  സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

പുതിയ ഭാരവാഹികളായി സി.ടി. പ്രകാശൻ (പ്രസിഡണ്ട്) പ്രഭാകരന്‍ കണ്ടോന്താര്‍ (സെക്രട്ടറി) രാജേഷ് ചാലിയാര്‍ (ട്രഷറര്‍)  എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു

നിയുക്ത ഏരിയാ സെക്രട്ടറി പ്രഭാകരന്‍ കണ്ടോന്താര്‍ നന്ദി ആശംസിച്ചു.


പ്രധാന വാർത്തകൾ
 Top