17 October Thursday

കല കുവൈറ്റ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 2, 2019

കുവൈറ്റ് സിറ്റി> കേരള ആർട്ട്‌ ലവേഴ്സ്‌ അസോസിയേഷൻ, കല കുവൈറ്റ് മെഹ്ബൂള നോർത്ത് യൂണിറ്റിന്റെ നേതൃത്വത്തിൽ കലയുടെ അംഗങ്ങൾക്കായി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ജൂലൈ 26, വെള്ളിയാഴ്ച വൈകീട്ട്‌ 4 മണി മുതൽ അബുഹലീഫ കല സെന്ററിൽ  വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്‌. മത്സരത്തിനുള്ള വിഷയം ജൂലൈ 21 ന് പ്രസിദ്ധീകരിക്കും.

മത്സരാർത്ഥികൾക്ക് 7 മിനിറ്റ് വീതമാണ് അനുവദിക്കുക. മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ജൂലൈ 20-ന് മുൻപായി പേരുകൾ രെജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 55984755, 65170764, 51358822 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.


പ്രധാന വാർത്തകൾ
 Top