18 September Wednesday

കേളി യാത്രയയപ്പ് നല്‍കി

വെബ് ഡെസ്‌ക്‌Updated: Saturday Jun 1, 2019

റിയാദ്> കേളി കലാസാംസ്കാരിക വേദിയ റോദ രക്ഷാധികാരി കമ്മിറ്റിയംഗവും നസ്സിം ഏരിയ മുന്‍ പ്രസിഡണ്ടുമായിരുന്ന ഹനീഫക്ക് റോദ രക്ഷാധികാരി കമ്മിറ്റിയുടെ നേതൃത്വത്തിലും, നസ്സിം ഏരിയ ജോയിന്റ് സെക്രട്ടറിയും , കേന്ദ്ര സാംസ്ക്കാരിക  കമ്മിറ്റിയംഗവും നസ്സിം ഏരിയ സാംസ്ക്കാരിക കമ്മിറ്റി കണ്‍വീനറുമായ  അനില്‍കുമാറിന്  നസ്സിം ഏരിയയുടെ നേതൃത്വത്തിലും യാത്രയയപ്പ് നല്‍കി.

പാലക്കാട്‌ ജില്ലയിലെ ഒറ്റപ്പാലം  സ്വദേശിയായ ഹനീഫ കഴിഞ്ഞ 25 വര്‍ഷമായി നസ്സീമിലെ ഒരു കമ്പനിയില്‍ ഫാബ്രിക്കേഷന്‍ ജോലി ചെയ്തു വരികയായിരുന്നു. കേളിയുടെ തുടക്കം മുതല്‍ നസ്സിം ഏരിയയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് ഹനീഫയായിരുന്നു. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍ സ്വദേശിയായ അനില്‍കുമാര്‍  കഴിഞ്ഞ 24 വര്‍ഷമായി ഒരു കമ്പനിയില്‍ ഡ്രൈവര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു.

ചടങ്ങില്‍ റോദ ഏരിയ രക്ഷാധികാരി കണ്‍വീനര്‍ ഗോപിനാഥ് വേങ്ങര അദ്ധ്യക്ഷത വഹിച്ചു, നസ്സിം ഏരിയ സെക്രട്ടറി ജോഷി പെരിഞ്ഞനം സ്വാഗതം പറഞ്ഞു , കേളി സെക്രട്ടറി ഷവ്ക്കത്ത് നിലംബൂര്‍ , കേളി മുഖ്യ രക്ഷാധികാരി കമ്മിറ്റിയംഗം സജീവന്‍ ചൊവ്വ, കേളി കേന്ദ്ര കമ്മിറ്റി  അംഗങ്ങളായ റഫീഖ് പാലത്ത്, ടി. ആര്‍. സുബ്രമണ്യന്‍, കേന്ദ്ര സാംസ്ക്കാരിക  കമ്മിറ്റിയംഗം വിനയന്‍, റോദ രക്ഷാധികാരി കമ്മിറ്റിയംഗങ്ങളായ ഷാജി, ഉല്ലാസന്‍, ബാബുരാജ്, അബ്ദുള്‍ അസ്സീസ്, സലാവുദീന്‍, ദിലീപ്കുമാര്‍, സുനില്‍ സുകുമാരന്‍,  ഷാജഹാന്‍ പാടം, സതീഷ്‌ കുമാര്‍, അന്‍സാരി, രമേശന്‍, നസ്സിം, റോദ  ഏരിയ കമ്മിറ്റിയംഗങ്ങളായ സജീവ്‌,  രവീന്ദ്രനാഥ്, ഷറഫുദീന്‍, ഇംത്യാസ്, രവീന്ദ്രന്‍ കണ്ണുര്‍, സജാദ്, ഷഹീബ് ബാപ്പു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

രക്ഷാധികാരി കമ്മിറ്റിയുടെ ഉപഹാരം രക്ഷാധികാരി കണ്‍വീനര്‍ ഗോപിനാഥ് വേങ്ങര ഹനീഫക്കും, നസ്സിം ഏരിയ  കമ്മിറ്റിയുടെ ഉപഹാരം ഏരിയ സെക്രട്ടറി ജോഷി പെരിഞ്ഞനം അനില്‍ കുമാറിനും സമ്മാനിച്ചു.


പ്രധാന വാർത്തകൾ
 Top