18 June Tuesday

ആസ്‌ട്രാ യൂണിറ്റംഗം ഡാനിയേൽ വർഗ്ഗീസിന് യാത്രയയപ്പ് നൽകി

വെബ് ഡെസ്‌ക്‌Updated: Friday Mar 1, 2019

മാസ്സ്ആസ്‌ട്രാ യുണിറ്റ് കമ്മറ്റി ഡാനിയേൽ വർഗ്ഗീസിന് ഉപഹാരം കൈമാറുന്നു

ജിദ്ദ >  ഇരുപത്തി ആറു വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് യാത്രയാകുന്ന മാസ്സ് (മലയാളി അസോസിയേഷൻ ഫോർ സോഷ്യൽ സർവ്വീസ്) ആസ്‌ട്രാ യൂണിറ്റംഗം ഡാനിയേൽ വർഗ്ഗീസിന്  മാസ്സ്ആസ്‌ട്രാ യൂണിറ്റ്  കമ്മറ്റി യാത്രയയപ്പ് നൽകി. തബൂക്ക്- ആസ്‌ട്രാ അഗ്രിക്കൾച്ചർ ഫാമിലെ ജീവനക്കാരനായിരുന്നു. ചടങ്ങിൽ ആസ്‌ട്രാ യൂണിറ്റ് പ്രസിഡന്റ് ഷബീർ അലി അധ്യക്ഷനായിരുന്നു. അ‌ബ്‌ദു‌ല്ല സ്വാഗതം ആശംസിച്ചു.

മാസ്സ് മുഖ്യരക്ഷാധികാരി പ്രദീപ് കുമാർ രാമനാട്ടുകര, പ്രസിഡന്റ് മാത്യു തോമസ് നെല്ലുവേലിൽ , സെക്രട്ടറി ഫൈസൽ നിലമേൽ, ഷാബു ഹബീബ്, ഉബൈസ് മുസ്‌ത‌ഫ, ശ്രീവിൻ, രാഹുൽ,റോയ്സൺ, ഖാദർ, ചന്ദ്രൻ,അജിലിഫ്, ബിജു, താജുദീൻ, സുധീർ, ഷെബീർ,ശശിധരൻപിള്ള എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഡാനിയൽ വർഗീസിന് മാസിന്റെ ഉപഹാരം  ഫൈസൽ നിലമേൽ,ഷാബു ഹബീബ് എന്നിവർ ചേർന്ന്  സമർപ്പിച്ചു. യാത്രയയപ്പിനു ഡാനിയൽ വർഗീസ് നന്ദി രേഖപ്പെടുത്തി
 


പ്രധാന വാർത്തകൾ
 Top